നയനയുടെ ഋഷ്യം PART 20 ; നിനക്കൊപ്പം മരണം വരെ…. ; സൂര്യയോടുള്ള പ്രണയം വെളിപ്പെടുത്തി ഋഷി ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !

ഏഷ്യാനെറ്റ് പരമ്പര കൂടെവിടേയുടെ ആരാധിക നയന എഴുതുന്ന കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശാരദ നേടിക്കൊണ്ടിരിക്കുകയാണ്. സൂര്യയും ഋഷിയും തട്ടുദോശ കഴിക്കാനിറങ്ങിയതായിരുന്നു കഴിഞ്ഞ ദിവസത്തെ കഥ . തുടർന്നുള്ള കഥ വായിക്കാം…

ഇരുട്ടത്ത്, തട്ടുകടയിലെ വെളിച്ചത്തിൽ അവിടുത്തെ കൊച്ചു ബെഞ്ചിലിരുന്ന്, നല്ല ചൂട് ദോശയും ഓംലെറ്റും കഴിക്കുന്നത്.. സൂര്യയുടെ മനസ്സിൽ അത്തരം ഓർമ്മകളൊക്കെ ധാരാളമുണ്ട്. എന്നാലും ഒരിക്കലും മടുക്കാത്ത അനുഭവമാണ് അതൊക്കെയും. “പണ്ട് എവിടേലും പോയി വരുമ്പോൾ അച്ഛൻ വാങ്ങിത്തരുമായിരുന്നു..ആ ദോശ ഉണ്ടാക്കുന്ന ശബ്ദം തന്നെ എന്ത് രസാ ന്നോ.. സാറിന്റെ ഒരു സ്റ്റാർ ഹോട്ടലിലും കിട്ടില്ല ഇതൊന്നും.. വാ.. ” അതുവരെ കണ്ടതിലും ഉത്സാഹത്തോടെ സൂര്യ പറഞ്ഞു .

‘തന്റെ ഇഷ്ടങ്ങൾ എനിക്കിപ്പോഴിഷ്ടമാണ് സൂര്യ.. മറ്റെന്തിനേക്കാളും.. ‘ അവളോടൊപ്പമിരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ ഋഷി ഓർത്തു.ഒരു ദോശയ്ക്ക് ഇത്രയും രുചിയുണ്ടാകുമോ എന്ന് അയാൾക്ക് അദ്‌ഭുതം തോന്നി..അന്ന് വല്യമ്മച്ചിയുടെ വീട്ടിൽ നിന്നും ആഹാരം കഴിച്ചപ്പോൾ തോന്നിയ പ്രത്യേകത. “അങ്ങനെ ഫൈവ് സ്റ്റാർ ഡിന്നർ കഴിഞ്ഞു. എങ്ങനെ ഉണ്ട് എന്റെ ചോയ്സ്? ” സൂര്യ ഗമയിൽ ചോദിച്ചു.

“ഉം.. കുഴപ്പമില്ല. ” ഋഷി പറഞ്ഞു..”അത്രേ ഉള്ളൂ..” അവളുടെ കൊഞ്ചിക്കൊണ്ടുള്ള ആ കുറുമ്പ് കാണാൻ ആഗ്രഹിച്ചതുകൊണ്ട്തന്നെയാണ് ഋഷി അതുപറഞ്ഞത്. ” നല്ലതാടോ.. വാ പോവാം “..ഋഷി ചിരിച്ചു കൊണ്ട് നടന്നു. വണ്ടിയിൽ പ്രണയാർദ്രമായി ഹരിശങ്കറിന്റെ ശബ്ദം. തിരികെ ഹോട്ടലിൽ എത്തുമ്പോൾ നന്നായി ഇരുട്ടിയിരുന്നു.. ഒന്നും മിണ്ടാതെ അവർ ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു..

പൂണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about koodevide

Safana Safu :