എം ജി ശ്രീകുമാർ മതം മാറിയോ?; ഏതു ശക്തിയില്‍ വിശ്വസിക്കാനും അവകാശമുണ്ട്; പ്രചാരണങ്ങൾക്ക് പ്രതികരണവുമായി എംജി ശ്രീകുമാര്‍!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായകനാണ് എംജി. 1983 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കൂലി എന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് നടന്റ ശബ്ദത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പിറക്കുകയായിരുന്നു. എംജിയുടെ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്.

ഈ ദിവസങ്ങളില്‍ എം ജി ശ്രീകുമാറിനെ കുറിച്ച് പുറത്ത് വരുന്നത് കൂടുതലും ഗോസ്സിപ്പുകളായിരുന്നു.. അദ്ദേഹം മതം മാറി ക്രിസ്ത്യാനി ആവാന്‍ പോവുകയാണെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് എം ജി ശ്രീകുമാർ. നവരാത്രിയോട് അനുബന്ധിച്ച് എംജി പാടിയ നവരാത്രി ദേവീ ഗീതങ്ങള്‍ അടങ്ങിയ യൂട്യൂബ് വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഇതിന് താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി. അവര്‍ക്കുള്ള കൃത്യ മറുപടി ഗായകന്‍ നല്‍കിയിരിക്കുകയാണ്.

നിരവധി കമന്റുകളില്‍ ഒന്നില്‍ ‘പാസ്റ്റര്‍’ എന്നാണ് ഒരാള്‍ എംജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റര്‍ നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകള്‍ വന്ന് കൊണ്ടേ ഇരുന്നു. അധികം വൈകാതെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി.

”ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നു. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍”.. എന്നുമാണ് ഒരു വിമര്‍ശകയുടെ കമന്റിന് മറുപടിയായി എംജി പറയുന്നത്.

അതേ സമയം എംജി ശ്രീകുമാറിനെ കുറിച്ച് ഒരു ന്യൂസ് വ്യപാകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഹിന്ദുവായി ജനിച്ചു എങ്കിലും താങ്കള്‍ വിശ്വസിക്കുന്നത് യേശുവില്‍ ആണെന്ന്. കേട്ടത് ശരിയാണോ? ആണെങ്കില്‍ ഈ പോസ്റ്റിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചും ഒരാള്‍ വന്നിരുന്നു. ”അങ്ങനെ ഒന്നുമില്ല, ഞാന്‍ ജനിച്ചത് ഹിന്ദുവായി തന്നെയാണെന്നും’ ഗായകന്‍ ഉറപ്പിച്ച് പറയുന്നു.

ഒരു പരിപാടിയില്‍ താന്‍ ഒരു ഹിന്ദു വിശ്വാസി ആണെന്നും യേശു ക്രിസ്തുവിനെ ആരാധിക്കുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്ന് കരുതി അതിന് അര്‍ഥം അദ്ദേഹം മതം മാറുന്നു എന്നാണോന്ന് ചോദിച്ച് മറ്റ് ചില ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

about M G Sreekumar

Safana Safu :