നയനയുടെ ഋഷ്യം PART 18 ;പ്രണയം പറയാതെ പറഞ്ഞ ഋഷിയും ഒപ്പം സൂര്യയും ; ഇനി ഇവർമാത്രം ; കൂടെവിടെ ആരാധിക എഴുതുന്നു!

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . കഥയുടെ അടുത്ത ഭാഗം അതിമനോഹരമായ പ്രണയ രംഗങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ്. ആ സ്പീച്ച് ബോർ ആയതുകൊണ്ട് സൂര്യയും ഋഷിയും അവിടെ നിന്നും എസ്‌കേപ്പ് ആകാൻ തീരുമാനിച്ചു. അങ്ങനെ ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചിട്ട് പോകാനായിരുന്നല്ലോ അവരുടെ പ്ലാൻ…

തിരികെ എത്തി റൂമിന്റെ കീ വാങ്ങാൻ ചെന്ന ഋഷിയോട് ഡെസ്കിൽ നിന്ന പെൺകുട്ടി പറഞ്ഞു.
“സോറി സാർ.. അവർ സ്റ്റേ എക്സ്റ്റന്റ് ചെയ്തു.. റൂം vacant ആയിട്ടില്ല. ആയാൽ ഉടനെ സർനെ ഇൻഫോം ചെയ്യാം.” സംഭവം സൂര്യയ്ക്ക് മറ്റൊരു റൂം അവിടെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ശരിയായില്ല. അപ്പോൾ ഋഷി ‘It’s okay’ എന്നും പറഞ്ഞിട്ട് അവിടെ നിന്നും സൂര്യയ്ക്ക് അടുത്തേക്ക് വന്നു.

“താഴെ restaurant ൽ ഒരുമണിക്ക് ചെന്നാൽ ബുഫെ ഉണ്ട്. പക്ഷേ അതുവരെ വെയിറ്റ് ചെയ്യാൻ വയ്യ. നമുക്ക് റൂമിൽ ഇരുന്നു കഴിക്കാം.” ഋഷി സൂര്യയോടു പറഞ്ഞു.അവർ അങ്ങനെ ഭക്ഷണം ഓർഡർ ചെയ്തു..”സൂര്യയ്ക്ക് ഒരു ഓറഞ്ച് ജ്യൂസ്‌ പറയട്ടെ? ” ഋഷി ചിരിച്ചു.”അയ്യോ വേണ്ടായേ.. “അവളും ചിരിച്ചു…
“ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്തു വരാം. കറങ്ങാൻ ഇറങ്ങാൻ ഈ formals ന്റെ ആവശ്യം ഒന്നുമില്ല.” അതും പറഞ്ഞു ഋഷി പോയി ഡ്രസ്സ്‌ മാറി വന്നു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide nayana

Safana Safu :