“നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും കലയെ ബിസിനസായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്” ; വിവാദങ്ങൾക്കിടയിൽ സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ വൈറലാകുന്നു !

സന്തോഷ് പണ്ഡിറ്റിനെ സ്റ്റാര്‍ മാജിക് ഷോയില്‍ വെച്ച് അപമാനിച്ചു എന്നുള്ള വാർത്തകളും വിവരങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെല്ലാം ശേഷം നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാര്‍ മാജിക്കില്‍ നിന്ന് തന്നെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. സിനിമാക്കാരെ കുറിച്ച് ബിനു പറഞ്ഞതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സന്തോഷ് പറഞ്ഞ വാക്കുകളാണ് സ്റ്റാർ മാജിക്ക് വിവാദത്തെ വീണ്ടും വൈറലാക്കിയത്.

മലയാളത്തിലെ ഹാസ്യതാരം നടന്‍ ഹരിശ്രീ അശോകൻ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു സന്തോഷും ബിനുവും തമ്മിൽ വീണ്ടും വിവാ​ദങ്ങളും വാക്കുതർക്കങ്ങളും ഉണ്ടായത്. ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ ചാട്ടകൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നത്.

ഉടൻ തന്നെ സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു ‘തെറ്റ്… ഒരു മലയാള സിനിമയില്‍ പോലും നായകനായി അഭിനയിക്കാത്ത നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമ ആവുക. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്ക്’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ഞാനിത് മലയാള സിനിമയ്ക്ക് വേണ്ടിയാണ് സമര്‍പ്പിക്കുന്നതെന്ന് ബിനു വീണ്ടും ആവര്‍ത്തിച്ചു. മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്.

ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബിനു സന്തോഷിന് മറുപടി നൽകി. ‘നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോ. നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. പിന്നെ ചാവുമ്പോള്‍ ശ്രദ്ധിച്ചെന്ന് വരും. അല്ലേലും ചില ജീവികള്‍ ഒക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അതാരുടെയും കുറ്റമല്ല..’ സന്തോഷ് പണ്ഡിറ്റിന്റെ ഈ മറുപടിയാണ് വീണ്ടും പ്രശ്നങ്ങൽ രൂക്ഷമാക്കിയത്.

വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും സ്റ്റാർ മാജിക്ക് ടീം കൃത്യമായ മറുപടിയൊന്നും നൽകിയിട്ടില്ല. എന്നാൽ എപ്പിസോഡ് കണ്ടവരെല്ലാം സ്റ്റാർ മാജിക്ക് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുവെന്നും കൂട്ടം ചേർന്ന് മുൻകൂട്ടി തീരുമാനിച്ച പോലെ എല്ലാവരും പെരുമാറിയെന്നുമാണ് കുറ്റപ്പെടുത്തിയത്. ഇപ്പോൾ ബിനു അടിമാലിയുമായി നടന്ന സംഭാഷണത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മിമിക്രിക്കാരോട് തനിക്ക് വെറുപ്പില്ലെന്നും ടീം അം​ഗങ്ങളോട് ചോദിച്ച ശേഷമാണ് തന്റെ സിനിമയിലെ തന്നെ ഒരു ഡയലോ​ഗ് ബിനു അടിമാലിയോട് പറഞ്ഞതെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സ്റ്റാർ മാജിക്കിൽ തമാശകളില്ലെന്നും റേസിസവും, ബോഡി ഷെയ്മിങ്, ഡബിൾ മീനിങ് കോമഡികൾ എന്നിവയാണ് എല്ലാവരും പറയുന്നതെന്നും അത് ഒരു വിഭാ​ഗത്തെ അപമാനിച്ച് തമാശകൾ ഉണ്ടാക്കുന്നതിന് തുല്യമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ബിനു അടിമാലിക്ക് മറുപടി കൊടുക്കാൻ പോയതല്ലെന്നും അയാൾ എരന്ന് വാങ്ങിയതാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

മലയാള സിനിമയിലെ ആർക്കും ഞങ്ങൾ കലയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പറയാൻ അവകാശമില്ലെന്നും. നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും കലയെ ബിസിനസായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. താൻ ബിസിനസായിട്ടാണ് കലയെ സമീപിക്കുന്നതും സിനിമ നിർമിക്കുന്നതുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മിമിക്രിയെ താൻ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള ആ മേഖലയിലെ ചില ആളുകളോട് മാത്രമാണ് തനിക്ക് എതിരഭിപ്രായമുള്ളതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സ്റ്റാർ മാജിക്കിൽ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം സ്ക്രിപ്റ്റഡായിരുന്നു. എന്നാൽ തനിക്ക് മാത്രം അതൊന്നും അറിയില്ലായിരുന്നു. ഷോ ഡയറക്ടർ പോലും അവരുടെ സംസാരങ്ങളെ തടയാറില്ലെന്നും ഫണ്ണിന് പകരം അവിടെ കളിയാക്കലുകളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നവ്യാ നായരും നിത്യാ​ ദാസും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങളുണ്ടായത്.

about santhosh pandit

Safana Safu :