ആ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായി … വെറുതേയിരുന്നു കരയണമെന്നു തോന്നും, ജീവിക്കേണ്ട എന്ന് ചിലപ്പോള്‍ തോന്നിയിരുന്നു; എല്ലാത്തിൽ നിന്നും മാറിനിന്നതിന് പിന്നിൽ!

എന്റെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രത്തെ ഇന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. അപ്പോള്‍ സോഫിയയെ അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച ശ്രീകലയെ പ്രേക്ഷകര്‍ എങ്ങനെ മറക്കും. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചെങ്കിലും ഇന്നും ശ്രീകല ശശിധരന്‍ ഓര്‍മ്മിക്കപ്പെടുന്നത് മാനസപുത്രിയിലൂടെയാണ്. ആ സീരിയലിനു ശേഷമാണ് കണ്ണൂര്‍കാരി വളരെ വേഗം പ്രശസ്തിയിലേക്കുയര്‍ന്നത്.

ഒരു സമയത്ത് ശ്രീകല അഭിനയത്തില്‍ നിന്നും ക്യാമറയ്ക്കു മുന്നില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറിയിരുന്നു. ഭര്‍ത്താവിനൊപ്പം യുകെയില്‍ സ്ഥിര താമസമാക്കുകയായിരുന്നു ശ്രീകല. ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ശ്രീകല മനസ് തുറന്നത്.

അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണമായതുമെന്നാണ് ശ്രീകല പറയുന്നത്.

അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നുമായിരുന്നുവെന്ന് ശ്രീകല പറയുന്നു.

അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നുവെന്നും താരം തുറന്നു പറയുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീകല പിന്നീട് രാത്രിമഴയിലൂടെ തിരിച്ചുവരുകയായിരുന്നു

Noora T Noora T :