നടി ലിജോമോൾ ജോസ് വിവാഹിതയായി, അരുൺ ആന്റണിയാണ് വരൻ

നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രവും നായക കഥാപാത്രത്തിൻ്റെ ‘സോണിയ നമ്മുടെ മുത്തല്ലേ…’ ഡയലോഗും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയിരുന്നു

പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചള്‍ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

Noora T Noora T :