മലയാളികളുടെ പ്രിയനടിയാണ് രംഭ. വിവാഹത്തോടെ അഭിനയ ജീവിതത്തിൽനിന്നും മാറിയ രംഭ ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം മകന്റെ ബെർത്ത്ഡേ ആഘോഷ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്
മൂന്നു മക്കളാണ് രംഭയ്ക്കുള്ളത്. ഇളയ മകൻ ശിവിന്റെ ബെർത്ത് ഡേ ആഘോഷ ചിത്രങ്ങളാണ് താരം ആരാധർക്കായി ഇപ്പോൾ പങ്കുവച്ചത്. ഖുശ്ബു, മീന അടക്കമുളള നടിമാർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.

‘ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭ സിനിമാ അരങ്ങേറ്റം കുറിച്ചതെങ്കിലും 1992ല്‍ ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് ‘ചമ്പക്കുളം തച്ചന്’ എന്ന ചിത്രത്തിലും വിനീതിനൊപ്പം അഭിനയിച്ചു. ചമ്പക്കുളം തച്ചനു ശേഷം തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രംഭ തമിഴിലെ മുന്‍നിര നടിയായി ഉയര്‍ന്നുവന്നു.
പിന്നീട് സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി, കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും രംഭ അഭിനയിച്ചു. കബഡി കബഡിയായിരുന്നു രംഭയുടെ അവസാന മലയാളം ചിത്രം.
ബിസിനസ്സുകാരനായ ഇന്ദ്രന് പദ്മനാഭനാണ് രംഭയുടെ ഭര്‍ത്താവ്. വിവാഹ ശേഷം രംഭ അഭിനയരംഗത്തോടു വിട പറയുകയായിരുന്നു. കാനഡയിലായിരുന്നു ഇവര്‍. രണ്ടു പെണ്‍കുട്ടികളാണ് ഇരുവര്‍ക്കും.