അനിവാര്യമായതിനെ താത്‌കാലികമായി മാത്രമേ നുണകൾ കൊണ്ട് തടഞ്ഞ് നിർത്താൻ സാധിക്കൂ… എത്ര ശക്തമായി ഒളിച്ചുവച്ചാലും സത്യം അവസാനം പുറത്തുവരും; നവ്യയുടെ പോസ്റ്റ് ചർച്ചയാകുന്നു

സ്റ്റാര്‍ മാജിക്കില്‍ സന്തോഷ് പണ്ഡിറ്റിനെ അമപമാനിച്ച നവ്യ നായർക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ ഒരുകൂട്ടർ രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവിൽ മുൻ ബിഗ് ബോസ്സ് താരം ദയ അശ്വതിയായിരുന്നു എത്തിയത്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരയുന്ന നവ്യയെ ഓര്‍മ്മിപ്പിച്ചായിരുന്നു ദയയുടെ വീഡിയോ.

ഇപ്പോൾ ഇതാ നവ്യാ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് വൈറലാകുന്നത്. ‘അനിവാര്യമായതിനെ താത്‌കാലികമായി മാത്രമേ നുണകൾ കൊണ്ട് തടഞ്ഞ് നിർത്താൻ സാധിക്കൂ. എത്ര ശക്തമായി ഒളിച്ചുവച്ചാലും സത്യം അവസാനം പുറത്തുവരും’ എന്നെഴുതിയ ഫോട്ടോയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി നവ്യാ നായർ പങ്കുവെച്ചത്. വിവാദത്തിൽ നവ്യയ്ക്ക് പറയാനുള്ള മറുപടിയാണ് ഇതെന്നാണ് ചില ആരാധകർ കുറിച്ചത്. അതേസമയം എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ച് രം​ഗത്തെത്തിയ ആരാധകരും നിരവധിയാണ്.

സ്റ്റാർ മാജിക്കിലെ സ്ഥിരം മെന്ററാണ് നവ്യാ നായർ. ഇടയ്ക്കിടെ ഷോയിൽ പ്രത്യക്ഷപ്പെടാറുള്ള താരം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. നവ്യയുടെ തിരിച്ചുവരവ് കൂടുതൽ ആഘോഷിക്കപ്പെട്ടത് സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ്. . സ്റ്റാർ മാജിക്കിലേക്ക് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി നവ്യാ നായർ, നിത്യാ ദാസ്, ലക്ഷ്മി നക്ഷത്ര, മറ്റ് സ്റ്റാർ മാജിക്ക് അം​ഗങ്ങൾ എന്നിവർ ചേർന്ന് അപമാനിച്ചുവെന്നായിരുന്നു വിവാദം. വിഷയം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും നവ്യാ നായർ, നിത്യാദാസ്, സ്റ്റാർ മാജിക്ക് ഷോ എന്നിവയ്ക്ക് നേരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. വിവാദം കൊഴുത്തപ്പോൾ എല്ലാ സ്ക്രിപ്റ്റഡായിരുന്നു എന്നാണ് ഷോയുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചത്.

പിന്നീട് വീണ്ടും സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കുകയും ഷോയിലെ അം​ഗമായ കലാകാരൻ ബിനു അടിമാലിയെ മോശമായ ഭാഷയിൽ അപമാനിക്കുകയും ചെയ്തിരുന്നു. മുമ്പ് നേരിട്ട അപമാനത്തിന് മറുപടിയായാണ് സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയോട് മോശമായ ഭാഷയിൽ പെരുമാറിയതിന് കാരണം എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചവർ അന്ന് പറഞ്ഞിരുന്നത്. ചിലർ സന്തോഷ് പണ്ഡിറ്റിന്റെ പ്രവൃത്തിയെ വിമർശിക്കുന്നുമുണ്ട്.

ബോഡി ഷെയ്മിങ് കോമഡികളാണ് ഏറെയും ഉൾപ്പെടുത്തുന്നത് എന്ന് കാണിച്ച് മുമ്പും പലതവണ സ്റ്റാർ മാജിക്ക് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. തെറ്റായ ചിന്തകൾ സമൂഹത്തിന് നൽകുന്ന തരത്തിലാണ് ഷോയിലെ കൗണ്ടറുകൾ എന്നായിരുന്നു വിമർശനം ഉയർന്നത്.

Noora T Noora T :