മോന്‍സണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ കയറി ഇരുന്നവർ…. വിമര്‍ശനവുമായി ഹരീഷ് പേരടി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ടിപ്പുസുൽത്താന്റെ സിംഹാസനം എന്ന് മോൻസൺ പ്രചരിപ്പിച്ചിരുന്ന കസേരയിൽ ശ്രീനിവാസൻ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഇപ്പോൾ ഈ സാഹചര്യത്തില്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

മോന്‍സണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ ചന്തിയിട്ട് നിരങ്ങയിവര്‍…ഈ തെമ്മാടിത്തരം മുഴുവന്‍ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചര്‍മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസന്‍മാര്‍ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…

കള്ളന്‍മാരുമായി അന്തര്‍ധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളില്‍ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവര്‍ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡ്റ്റിനോടൊപ്പം…

Noora T Noora T :