ബിനീഷ് വിഷയത്തില്‍ എടുത്തുചാടി തീരുമാനം വേണ്ട നിലപാട് പറഞ്ഞ് സുരേഷ് ഗോപി

ബിനീഷ് കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല.

ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി. എടുത്തു ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‍ച നിർവാഹക സമതിയോഗം കൊച്ചിയിൽ ചേര്‍ന്നിരുന്നു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാനാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തില്‍ തീരുമാനിച്ചത്.

സംഘടനയില്‍ നിന്ന് ബിനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംഘടന എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Noora T Noora T :