എല്ലാത്തിന്റെയും എക്സ്ട്രീം ആണ് ബാലഭാസ്കർ, ആർക്കും മത്സരിച്ച് നിൽക്കാൻ പറ്റാത്ത അത്രയും എക്സ്ട്രീം ബാലഭാസ്കറിനെ കുറിച്ച് ഭാര്യ ലക്ഷ്മി; ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം…

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ് അപകട മരണമെന്ന് സിബിഐ വിധിയെഴുതുമ്പോഴും ദുരൂഹതകളുടെ ചുരുളഴിഞ്ഞിട്ടില്ലെന്ന് ഇപ്പോഴും ഉറച്ചു പറയുകയാണ് ബാലഭാസ്‌കറിന്റെ കുടുംബം.

വയലിനില്‍ കോര്‍ത്തെടുത്ത് സമ്മാനിച്ച ഒട്ടേറെ മധുര ഗീതങ്ങളുടെ ഓര്‍മകളിലൂടെ മലയാളി മനസില്‍ ഇന്നും മായാതെയുണ്ട് ബാലഭാസ്‍കര്‍. പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപമാകും ഏവരുടെയും മനസില്‍. 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്‍കര്‍ അകാലത്തില്‍ വിടവാങ്ങിയത്. ഇന്നും സംഗീതജ്ഞൻ ബാലഭാസ്‍കറിന്റെ വിയോഗം ഒരു കണ്ണീരോര്‍മയായി അവശേഷിപ്പിക്കുന്നു.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി മരത്തില്‍ ഇടിക്കുകയായിരുന്നു. ആദ്യം മകള്‍ തേജസ്വിനിയും ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തോട് കീഴടങ്ങി.

ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേ ബാലഭാസ്കറിനെ കുറിച്ച് ഭാര്യ ലക്ഷ്മി പങ്കുവച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

എല്ലാത്തിന്റെയും എക്സ്ട്രീം ആണ് ബാലഭാസ്കർ, ആർക്കും മത്സരിച്ച് നിൽക്കാൻ പറ്റാത്ത അത്രയും എക്സ്ട്രീം ആണെന്ന് ലക്ഷ്മി പറയുന്നു. അതിപ്പോൾ പ്രാക്ടീസിന്റെ കാര്യത്തിലായാലും മൂഡ് സ്വിവിങ്ങിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണെന്നാണ് ലക്ഷ്മി പറയുന്നത്.

ബാലഭാസ്കറിനൊപ്പം ജീവിതത്തിന്റെ എല്ലാ കോണിലും കൂടെയുണ്ടായിരുന്ന ആളാണ് ഭാര്യ ലക്ഷ്മി.

അപകടമരണമെന്ന് സിബിഐ പറയുമ്പോഴും ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ഏത് കോടതി വരെയും പോകാനാണ് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ തീരുമാനം. സത്യം പുറത്ത് വരും വരെ നിയമപോരാട്ടം തുടരുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു

മൂന്ന് വര്‍ഷത്തിനിപ്പുറവും മകന്‍ തങ്ങളെ വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാന്‍ കുടുംബത്തിനായിട്ടില്ല.ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന തൃശ്ശൂരിലെ ആയുര്‍വേദ റിസോര്‍ട്ട് അധികൃതര്‍ എന്നിവരെ കേന്ദ്രീകരിച്ച് ഇന്നും സംശയങ്ങളുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നു.

Noora T Noora T :