ഒലിവ് ഗ്രീന്‍ വസ്ത്രത്തിൽ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രം വൈറലാകുന്നു; ഏറ്റെടു ത്ത് ആരാധകർ

നൃത്തവും അഭിനയ മികവുകൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാരിസ് ലക്ഷ്മി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ താരം അതീവ സുന്ദരിയാണ് കാണാന്‍ കഴിയുന്നത്. ഇതിനോടകം ചിത്രം ഏറ്റെടുത്ത ആരാധകര്‍ മാലാഖയെ പോലെ തിളങ്ങുന്നുവെന്ന തരത്തിലാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ അഭിനയത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തപ്പോഴും ടെലിവിഷന്‍ ഷോകളില്‍ നിറസാന്നിധ്യമായി തുടര്‍ന്നു.

Noora T Noora T :