മാേന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിൽ; തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടില്ല; ശ്രീനിവാസൻ

പുരാവസ്തു തട്ടിപ്പുകാരന്‍ മാേന്‍സണ്‍ മാവുങ്കലിനെ കാണാന്‍ പോയത് ഡോക്ടറാണെന്ന് അറിഞ്ഞതിനാലാണെന്നും അല്ലാതെ അയാളുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി നടന്‍ ശ്രീനിവാസന്‍.

ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിത്സ ഏർപ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നൽകി. മോൻസൻ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.

മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസൻ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനിൽനിന്നു കോടികൾ തട്ടിയെടുത്തയാളാണ് ഒരാൾ. പണത്തിനോട്ആ ത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോൻസൻ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസൻ വെളിപ്പെടുത്തി.

ടിപ്പുസുല്‍ത്താന്റെ സിംഹാസനം എന്ന് മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്ന കസേരയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ക്കൊപ്പമുള്ള മാേന്‍സന്റെ നിരവധി ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രമുഖ വ്യക്തികളെ വീട്ടിലേക്ക് ക്ഷിച്ചുവരുത്തി ചിത്രമെടുത്തത് തട്ടിപ്പിന് മറയാക്കാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള പൊലീസ് ഉന്നതരുമായി മാേന്‍സണ് വളരെ അടുത്ത ബന്ധമുണ്ടെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്..

Noora T Noora T :