സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ സംഭവ ബഹുലമായ കഥയാണ് കുടുംബവിളക്ക് പരമ്പരയിലൂടെ പറയുന്നത്. ടിആര്‍പി റേറ്റിങ്ങിള്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സീരിയല്‍ പെട്ടെന്നാണ് രണ്ടാമത് എത്തിയിരിക്കുന്നത്.
അതേ സമയം കഥയില്‍ ട്വിസ്റ്റ് കൊണ്ട് വരാനുള്ള സമയം ആയെന്ന് പറയുകയാണ് ആരാധകര്‍. സീരിയലില്‍ നിന്ന് പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോ അത്തരത്തിൽ ഒന്നാണ് സൂചിപ്പിക്കുന്നത്. കള്ളക്കേസില്‍ നിന്നും സുമിത്രയെ രക്ഷിക്കണമെന്നും അതുണ്ടാക്കിയ വേദികയെ ശിക്ഷിക്കണമെന്നുമാണ് ഭൂരിഭാഗം ആരാധകരുടെയും ആവശ്യം. അതേ സമയം സുമിത്രയെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒളിവില്‍ പാര്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി പ്രൊമോയില്‍ കാണിക്കുന്നുണ്ടെങ്കിലും അത് ഒരു സ്വപ്‌നമാണെന്നാണ് ആരാധകര്‍ പറയുന്നത്. സുമിത്രയുടെ അമ്മ കാണുന്ന സ്വപ്‌നമാണെന്നും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ കഥയിലൊരു മാറ്റം ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടാവുമെന്നും കമന്റുകളില്‍ നിറയുകയാണ്.
ഏത് പ്രതിസന്ധിയിലും സുമിത്രയുടെ കൂടെ നില്‍ക്കുന്ന രോഹിത്തും ശ്രീയും തന്നെയാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. ഏട്ടത്തിയെ നന്നായി മനസ്സിലാകുന്ന, ട്ടത്തിക്ക് വേണ്ടി വാദിക്കുന്ന ശ്രീകുമാറിനെ പോലെയൊരു അനിയനെ കിട്ടിയതും രോഹിത്തിനെ പോലെ ആത്മാര്‍ത്ഥ സുഹൃത്തിനെ കിട്ടിയതുമാണ് സുമിത്രയുടെ ഭാഗ്യം. ഒരു മകന്‍ അമ്മയെ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും മറ്റൊരു മകന്‍ അമ്മയ്ക്ക് വേണ്ടി ജീവന്‍ കളയാന്‍ നില്‍ക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ പിതാവും സുമിത്രയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. ഇതുപോലൊരു പിന്തുണയാണ് എല്ലാ സ്ത്രീകള്‍ക്കും ലഭിക്കേണ്ടതെന്നാണ് ആരാധകരുടെ അഭിപ്രായം.
അതേ സമയം കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കില്‍ മിക്കവാറും സത്യങ്ങളൊക്കെ അറിഞ്ഞ് സിദ്ധാര്‍ഥ് കൂടി സുമിത്രയ്‌ക്കൊപ്പം എത്തുമെന്നാണ് ചിലരുടെ അഭിപ്രായം. തന്റെ കുടുംബത്തിന് ഇത്രയും ചീത്തപ്പേരുണ്ടാക്കി മുന്‍ഭാര്യയെ കേസില്‍ കുടുക്കിയത് വേദിക ആണെന്ന് അറിയാന്‍ ഇനി കുറച്ച് സമയം കൂടി മതി. ഏകദേശം കാര്യങ്ങളൊക്കെ സിദ്ധുവിന് മനസിലായി തുടങ്ങിയത് നന്നായെന്ന് പറയുകയാണ്. അല്‍പം താമസിച്ചിട്ട് ആണെങ്കിലും സിദ്ധുവിന് വന്ന മാറ്റം സന്തോഷം നല്‍കുന്നതാണെന്നാണ് ചില അഭിപ്രായങ്ങള്‍.
മിക്കവാറും സത്യങ്ങളൊക്കെ അറിഞ്ഞാല്‍ സിദ്ധാര്‍ഥ് വേദികയെ പുറത്താക്കും. വേദിക ജയിലിലേക്ക് പോവുകയാണെങ്കില്‍ സിദ്ധു തിരികെ സ്വന്തം വീട്ടിലേക്ക് വരും. അവിടെ മക്കളുടെയും മാതാപിതാക്കളുടെയും കൂടെ കഴിയും. നിരപരാധിയായ സുമിത്രയെ കള്ളകേസില്‍ കുടുക്കിയതിന് കാലം വേദികക്കായി കരുതി വെച്ച തിരിച്ചടികള്‍ കാണാനാണ് ഇനി ഞങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. ഒപ്പം പോലീസുകാരുടെ പെരുമാറ്റം തീരെ സഹിക്കാന്‍ പറ്റുന്നില്ലെന്നും സൂചിപ്പിക്കുന്നു.
ഡിസിപിയുടെയും നിര്‍മല മാഡത്തിന്റെയും സുമിത്രയോടുള്ള പെരുമാറ്റം കണ്ടാല്‍ മുന്‍വൈരാഗ്യം ഉള്ളത് പോലെ തോന്നും. സുമിത്രയെ ഇങ്ങനെ പിടിച്ചു വലിച്ചു കൊണ്ട് പോകേണ്ട വല്ല ആവശ്യമുണ്ടോ? അവര്‍ കൊച്ചു കുട്ടിയല്ലല്ലോ ഇങ്ങിനെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍. പോലീസില്‍ നിന്ന് രക്ഷപ്പെട്ട് സുമിത്ര കടന്ന് കളയാനും സാധ്യതയില്ല. അങ്ങനെയുള്ളപ്പോള്‍ പോലീസിന്റെ ഓവര്‍ ആക്ടിങ് മഹാ ബോര്‍ ആവുകയാണ്. അതേ സമയം ഡിസിപിയെ കാണുമ്പോള്‍ തന്നെ കലികേറുമെന്ന് പറയുകയാണ് മറ്റ് ചിലര്‍.
എന്തൊരു ദുഷ്ട ആണ് അവര്‍. പണ്ട് മൗനരാഗം സീരിയലില്‍ സരയുനെ കൊല്ലാന്‍ നടക്കുവായിരുന്നു. ഇപ്പോള്‍ ഡിസിപി യുടെ വേഷം കെട്ടി ഇതിലേക്ക് എത്തിച്ചു. ഈ കഥാപാത്രങ്ങളൊന്നും ഇവിടെ വേണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സത്യാവസ്ഥ ഉടനെ തന്നെ പുറത്ത് വരണം. ഈ ആഴ്ചയില്‍ തന്നെ അത് അറിയിച്ചതിന് ശേഷം ബാക്കി കാര്യങ്ങളൊക്കെ മെല്ലെ പറഞ്ഞാല്‍ മതി. പക്ഷേ പോലീസ് കേസും മറ്റ് കാര്യങ്ങളുമൊക്കെ വലിച്ച് നീട്ട് പോവരുതെന്ന മുന്നറിയിപ്പ് കൂടി പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
അതേ സമയം സുമിത്രയെ കേസില്‍ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സി ഐ. സുമിത്രയുമായി വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന സി ഐ അവരെ കേസില്‍ കുടുക്കാതെ ഇരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ കൂടി സഹായം തേടി കള്ളത്തരം കാണിച്ചത് ആരാണെന്ന് സിഐ കണ്ടുപിടിച്ചതാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കുക. ഏതായാലും ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളാണ് ഇനി വരാനുള്ളത്.
about ammayariyathe