ആ സിനിമയിലെ വില്ലൻ വേഷത്തിന് ശേഷം ആരും സിനിമയിലേക്ക് വിളിച്ചില്ല; സാന്ത്വനത്തിലെ ബാലേട്ടൻ രാജീവ് പരമേശ്വരൻ പറയുന്നു !

‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ​ഗാനത്തെ സ്നേഹിച്ചിരുന്നവരാരും രാജീവ് പരമേശ്വറിനെ മറക്കാനിടയില്ല . ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് എന്ന ആലൽബത്തിലേതായിരുന്നു ഈ ​ഗാനം. തൊണ്ണൂറുകളിൽ ജനിച്ചവർക്ക് നൊസ്റ്റാൾജിയ പകരുന്ന ​ഗാനം കൂടിയാണിത്. ​ആൽബം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും വീഡിയോയിലെ നായകൻ ഇപ്പോഴും ചുള്ളൻ പയ്യനാണ്. കുട്ടിക്കാലം മുതൽ മലയാളികൾ ആൽബം ​​ഗാനങ്ങളിലൂടെ കണ്ട് മനസിലേറ്റിയ നടനാണ് രാജീവ് പരമേശ്വർ.

ഒരുപാട് ആരാധികമാരെയാണ് ഈ ഒരു ​ആൽബം ​ഗാനത്തിലൂടെ രാജീവ് പരമേശ്വരൻ സ്വന്തമാക്കിയത്. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രാജീവ് ഇപ്പോൾ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സീരിയൽ കുടുംബ ജീവിത വിശേഷങ്ങൾ പങ്കുവെക്കുന്ന രാജീവിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.

ദിലീപ് സിനിമ പാപ്പി അപ്പച്ചയിലെ വില്ലൻ വേഷം അവതരിപ്പിച്ച ശേഷം രാജീവിനെ പിന്നീട് സിനിമകളിൽ കണ്ടിരുന്നില്ല. അതിനുള്ള കാരണവും താരം വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെങ്കിലും ആരും തന്നെ കഥാപാത്രങ്ങൾക്ക് വേണ്ടി സമീപിക്കാറില്ലെന്നാണ് രാജീവ് പറയുന്നത്. അതുകൊണ്ടാണ് സീരിയലിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതുമെന്നും അദ്ദേഹം പറയുന്നു. എല്ലാമുണ്ടെങ്കിലും ചിലപ്പോൾ ഭാ​ഗ്യം തുണക്കാത്തതിനാൽ സിനിമപോലുള്ള മേഖലകളിൽ പലർക്കും എത്തിപ്പെടാൻ സാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സീരിയലുകളിലെ കഥാപാത്രങ്ങളോട് വളരെയേറെ ഇഷ്ടം തോന്നാറുണ്ടെന്നും പ്രേക്ഷകർ വീട്ടിലെ അംഗത്തെ പോലെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്നും അതിൽ അതിയായ സന്തോഷം തോന്നാറുണ്ടെന്നും രാജീവ് പറയുന്നു. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷകർ പിന്നീട് എവിടെയങ്കിലും വെച്ച് കണ്ടാൽ അമർഷം പ്രകടിപ്പിക്കാറുണ്ടെന്നും ചിലർ കുപ്പിയെടുത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ അനു​ഗ്രഹമായിട്ടാണ് ഒന്നിനുമല്ലാതെ എന്ന ​ഗാനത്തെ കാണുന്നതെന്നും രാജീവ് പറയുന്നു. സീരിയലുകളിലെ വിവാഹം പോലുള്ള സംഭവങ്ങൾ നീണ്ടുനീണ്ട് പോകുമ്പോൾ ആരാധകർ നേരിട്ട് കാണുമ്പോൾ ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായതിനെ കുറിച്ചും രാജീവ് പറഞ്ഞു.

ബാലേട്ടൻ എന്ന പക്വതയാർന്ന ഏട്ടൻ കഥാപാത്രത്തെയാണ് രാജീവ് സാന്ത്വനത്തിൽ അവതരിപ്പിക്കുന്നത്. ബാലേട്ടൻ കഥാപാത്രം അവതരിപ്പിക്കാൻ നിർമാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ചപ്പോൾ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും അത് അപ്പോൾ തന്നെ അവരുമായി പങ്കുവെക്കുകയും മറ്റ് അഭിനേതാക്കളുടെ പേരുകൾ ഈ കഥാപാത്രത്തിന് താൻ നിർദേശിച്ചിരുന്നുവെന്നും രാജീവ് പറയുന്നു. തന്നാൽ കഴിയുംവിധം ബാലേട്ടൻ എന്ന കഥാപാത്രത്തിന് പൂർണത നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് വിജയമായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നും രാജീവ് പറയുന്നു.

about santhwanam

Safana Safu :