ഇന്ന് ഒരുപിടി നല്ല കാഴ്ചകളാണ് കൂടെവിടെ പരമ്പരയിൽ . ശരിക്കും വികാരങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നതുപോലെയാണ് ഇന്നത്തെ ഋഷിയുടെയും സൂര്യയുടെയും സംഭാഷണങ്ങൾ.. ഋഷിയുടെയും സൂര്യയുടെയും അഭിനയം ആ കോമ്പിനേഷൻ അസ്സലായിട്ട് കാണിച്ചുതരുന്ന എപ്പിസോഡ് ആണ് ഇന്ന്.
സൂര്യയുടെ ഫോൺ സംഭാഷണം കണ്ടിട്ട് അത് ഋഷി തന്നെയാണ് എന്നും പറഞ്ഞ് മിത്ര സൂര്യയ്ക്കടുത്തേക്ക് ചെന്ന് പ്രശ്നമുണ്ടാക്കുകയാണ്. “ക്യാംപസിൽ സ്റ്റുഡന്റ്സ് മൊബൈൽ യൂസ് ചെയ്യാൻ പാടില്ലന്നറിയില്ലേ?” എന്ന് ദേഷ്യത്തോടെ മിത്ര ചോദിച്ചു.
“ക്‌ളാസ് ടൈമിൽ യൂസ് ചെയ്യാൻ പാടില്ല എന്നല്ലേയുള്ളു മാഡം… ബ്രേക്ക് സമയം എമെർജൻസി കാളുകൾ അറ്റൻഡ് ചെയ്യാൻ റെസ്ട്രിക്‌ഷൻ ഒന്നുമില്ലല്ലോ? “അപ്പോഴും മിത്ര, ” ക്‌ളാസ് ടൈമിൽ ആണെങ്കിലും ബ്രേക്ക് സമയത്താണെങ്കിലും ആവശ്യമില്ലാതെ കുട്ടികൾ ഫോൺ യൂസ് ചെയ്യാൻ പാടില്ല. അത് നിയമം തന്നെയാണ്…”
അപ്പോൾ സൂര്യ സോറി പറഞ്ഞിട്ട്, ഇത് ആവശ്യമുള്ള കാൾ തന്നെയായിരുന്നു എന്ന് പറഞ്ഞു.. ഉടനെ, ഹാ…. അത് തന്റെ കൊഞ്ചിക്കുഴൽ കണ്ടപ്പോൾ തന്നെ തോന്നി… എന്ന് മിത്ര . അപ്പോഴും സൂര്യ ദേഷ്യം അടക്കിപ്പിടിച്ചു അങ്ങനെ നിൽക്കുകയാണ്.. പിന്നെയും മിത്ര… ” ആരാണ് ഇത്ര അത്യാവശ്യക്കാരൻ… ഋഷിയായിരുന്നു അല്ലെ… ?
അതുകേട്ടപ്പോൾ സൂര്യയുടെ മുഖത്തെ ദേഷ്യം അങ്ങ് മാറി.. ഇത്രയും നേരം ഇവൾക്കിതെന്തിന്റെ കേടാണ് എന്ന ഒരു മുഖഭാവമായിരുന്നു… ഋഷിയുടെ പേര് കേട്ടപ്പോൾ വെറും പുച്ഛമാണ് സൂര്യയ്ക്ക് തോന്നിയത്… ഒരു പുച്ഛച്ചിരി…
പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ!
ABOUT KOODEVIDE EPISODE