മരിക്കുന്നതിന് തൊട്ട് മുൻപ് അച്ഛൻ പറഞ്ഞത്! ഒടുവിൽ ആ സത്യം പുറത്തേക്ക്… മിനി അടപടലം കുരുങ്ങും? വലിയശാല രമേശിന്റെ മകന്റെ ആദ്യ പ്രതികരണം!

സിനിമ സീരിയൽ നടൻ രമേശ് വലിയശാലയുടെ മരണം മലയാളികളെ ഏറെ വേദനപ്പിച്ചതാണ്. ആ മരണത്തിലെ ദുരൂഹതകളൂം സംശയങ്ങളും ഒരുപാട് ചോദ്യങ്ങൾ ഉയർത്തിവിടുകയാണ്. രണ്ടാം ഭാര്യ സംശയത്തിന്റെ നിഴലിൽ ആണ്. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് പലരും ആവർത്തിച്ച് ചോദിക്കുന്നത്.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചും, മകനോട് ഫോണിൽ സന്തോഷത്തെ സംസാരിച്ചും വീട്ടിലേക്ക് കയറിപോയ രമേശ് അന്ന് രാത്രി ആത്മഹത്യാ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല. രമേശിന്റെ മരണം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മകൻ ഗോകുൽ രമേശ് ആദ്യമായി അച്ഛനെക്കുറിച്ചും അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും ആദ്യമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്

മകന്റെ വാക്കുകളിലേക്ക്…

സഹോദരൻ ഇല്ലാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്തത് അച്ഛന്റെയും അമ്മയുടെയും അടുത്തായിരുന്നു.സഹോദരൻ ഇല്ലാത്തത കൊണ്ട് ഇവരിലാണ് ഞാൻ കൂടുതൽ ആശ്രയിച്ചത്. അമ്മ മരിച്ചതിന് ശേഷം ആകെ ഉണ്ടായിരുന്നത് അച്ഛനാണ്. രണ്ടാഴ്ചയ്ക്ക് മുന്നേ എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നത് അച്ഛനാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും അഭിപ്രായം തരുന്നത് അച്ഛനായിരുന്നു. ഇപ്പോൾ എന്റെ ഒരു ഭാഗം തളർന്നത് പോലെയാണെന്നാണ് ഗോകുൽ പറയുന്നത്

അമ്മയുടെ മരണം അച്ഛനെ തളർത്തിയിരുന്നു. പക്ഷെ ഒന്നും എന്നെ അറിയിച്ചിരുന്നില്ല. പല സമയങ്ങളിലും അച്ഛനിൽ നിന്നും എനിയ്ക്ക് ഇൻസ്പിരേഷൻ ലഭിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും വളരെ കൂളായിട്ടാണ് അച്ഛൻ ഡീൽ ചെയ്യാറുള്ളത്. എല്ലാം ഒക്കെയാകുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.

അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എല്ലാം മകനും എതിർക്കുന്നത് പോലെ ഞാനും എതിർത്തിരുന്നു. ‘അമ്മ എന്ന് പറയുന്ന സ്ഥാനത്തേക്ക് മറ്റൊരാളെയും അംഗീകരിക്കാൻ സാധിക്കില്ല. അത് അച്ഛൻ ആണെങ്കിലും, അമ്മ ആണെങ്കിലും… പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അച്ഛൻ ഇവിടെ ഒറ്റയ്ക്കാണ്. എന്റെ ജീവിതം ഞാൻ നോക്കുമ്പോൾ അച്ഛനെ മറന്ന് പോകരുത്. അങ്ങനയാണെങ്കിൽ വിവാഹകാര്യത്തിൽ അച്ഛൻ ആലോചിച്ച് ഒരു തീരുമാനം എടുത്തോ എന്ന് ഞാൻ പിന്നീട് പറയുകയായിരുന്നുവെന്ന് ഗോകുൽ പറയുന്നു

അച്ഛൻ മരിക്കുന്നതിന് മുൻപ് ഞാൻ ഫോണിൽ വിളിച്ചിരുന്നു. ആ സമയത്ത് അച്ഛന് യാതൊരു വിഷമവും ഉള്ളതായി എനിയ്ക്ക് തോന്നിയിട്ടില്ലായിരുന്നു. ഇവിടെ നാലയാകുന്ന സമയത്താണ് ഞാൻ വിളിച്ചത്. എപ്പോഴും സംസാരിക്കുന്ന രീതിയിൽ വളരെ നോർമലയിട്ടാണ് എന്നോട് സംസാരിച്ചത്. നാളെ ഒരു പ്രൊജക്റ്റിന്റെ ആവശ്യത്തിനായി ഒരാളുമായി സംസാരിക്കുകയാണ്. നാളെ വർക്കുണ്ട്. വീട്ടിലെത്തുമ്പോൾ പെട്ടെന്ന് കിടന്ന് ഉറങ്ങും രാവിലെ വിളിയ്ക്കാമെന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ സൗണ്ടും സംസാരത്തിന്റെ രീതിയിൻ മാറിക്കഴിഞ്ഞാൽ എന്തെങ്കിലും വിഷമം ഉണ്ടോയെന്ന് എനിയ്ക്ക് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ ഒരു സംഭവം ഉണ്ടായതായി എനിയ്ക്ക് തോന്നിയിട്ടില്ലെന്നും ഗോകുൽ പറയുന്നു

രമേശ് രാത്രി ഇങ്ങനെയൊരു കടുംകെ ചെയ്യാൻ രാത്രി എന്തെങ്കിലും വീട്ടിൽ സംഭവിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് എനിയ്ക്ക് അറിയില്ല എന്നാണ് ഗോകുൽ പറയുന്നത്.

അച്ഛന്റേതായ വിഷമങ്ങൾ ഒന്നും എന്നോട് പറയില്ല. ഇവിടെ എന്തെങ്കിലും പ്രശ്‌നം നടന്നാലും ഞാൻ അവിടെ ഇരുന്ന് വിഷമിക്കേണ്ട എന്ന് കരുതി അച്ഛൻ പറയാറില്ല. മറ്റുള്ളവരുടെ എന്തെങ്കിലും പ്രശമുണ്ടെകിൽ അത് സ്ലോവ് ചെയ്യും. പക്ഷെ സ്വന്തം കാര്യം ആരോടും പറയില്ല. എല്ലാം മനസ്സിൽ വെയ്ക്കുകയാണ് പതിവ്. വലിയ കാര്യങ്ങൾ ആണെങ്കിൽ മാത്രം സുഹൃത്തുക്കളോട് പറയും.

അച്ഛൻ മരിച്ചെന്നുള്ള വാർത്ത അറിയുന്നത് പത്താം തിയ്യതിയാണ്. ഞാൻ എത്തിയത് പതിമൂന്നാം തിയ്യതിയാണ്. ആ മൂന്ന് ദിവസം എങ്ങനെ കടന്ന് പോയതെന്ന് എനിയ്ക്ക് ഇപ്പോഴും അറിയില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ചില്ല. ഒരുപാട് വാർത്തകൾ വന്നിരുന്നു.മരിച്ചത് എന്റെ അച്ഛനാണ്. എനിയ്ക്കാണ് നഷ്ടം. അച്ഛൻ പോയെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ഗോകുൽ പറയുന്നു.

അച്ഛന്റെ മരണത്തിൽ എന്തെങ്കിലും സംശയമുണ്ടോ? എന്ന ചോദ്യത്തിന് ഗോകുലിന്റെ മറുപടി ഇങ്ങനെയായിരുന്നു

അച്ഛൻ മരിക്കുന്നതിന്റെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് എന്ന് വിളിച്ചിരുന്നു . എനിയ്ക്ക് രണ്ട് മൂന്ന് സിനിമകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇനിയായിരിക്കും കാലം തെളിയാൻ പോകുന്നതെന്നായിരുന്നു തന്നോട് പറഞ്ഞത്. ഞാൻ ഇവിടെ വന്ന് അച്ഛനെ കാണുന്നത് വരെ അച്ഛൻ ഇങ്ങനെ ചെയ്തെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. എന്ത് പ്രശ്നം ഉണ്ടെങ്കിലും കൂൾ ആയി മാനേജ് ചെയ്യുന്ന ഒരു വ്യക്തി അത്രയും മാനസികമായി എന്ത് പ്രശനമാണ് വന്നതെന്ന് എനിയ്ക്ക് അറിയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെകിൽ അത് കൂട്ടുകാരോടെങ്കിലും പറയുമെന്നാണ് ഗോകുൽ പറയുന്നത്

രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലുണ്ടായ മകൾ ശ്രുതി ഇതിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചത് വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യജമാണെന്ന് പറഞ്ഞ ശ്രുതിചില അവകാശ വാദങ്ങള്‍ നടത്തിയിരുന്നു. വ്യജവാർത്തകൾ പടച്ച് വിടുന്നത് അച്ഛന്റെ ആദ്യ ഭാര്യയിലെ വീട്ടുകാരും, ഗോകുലിന്റെ ഭാര്യ വീട്ടുകാരാണെന്നുമായിരുന്നു ശ്രുതി പറഞ്ഞത്.

ഈവാർത്തയോടും ഗോകുൽ പ്രതികരിച്ചു. ശ്രുതിയുടെ പോസ്റ്റ് കൂട്ടുകാരാണ് കാണിച്ച തന്നത്. ആ പോസ്റ്റ് ഇട്ടത് എന്ത് അർത്ഥത്തിലാണെന്ന് എനിയ്ക്ക് അറിയില്ല. അവൾ ആ പോസ്റ്റ് ഇടാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നായിരുന്നു ഗോകുൽ പറഞ്ഞത്

പോലീസ് അന്വേഷണം നന്നായി പോകുന്നു. പോലീസിലും ഇവിടുത്തെ നിയമത്തിലും എനിയ്ക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ഇതിന്റ കത്ത് ഉണ്ടെങ്കിൽ അവർ കണ്ടുപിടിയ്ക്കുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ടെന്നും ഗോകുൽ അഭിമുഖത്തിൽ പറയുന്നു

അതേസമയം, വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും മേട്ടുകടയിലെ വീട്ടില്‍ നിന്നും താമസമൊഴിഞ്ഞു. രമേശ് വലിയശാല മകന് നേരത്തെ തന്നെ വീട് എഴുതി വച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന വസ്തുത അംഗീകരിച്ചായിരുന്നു താമസമൊഴിഞ്ഞത്. പോലീസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ നീക്കം.

തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടില്‍ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങള്‍ മാറ്റാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മറ്റാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതി നല്‍കണമെന്ന് പോലീസ് വിളിച്ചുവരുത്തിയ രമേശിന്റെ മകൻ ഗോകുൽ അടക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാല്‍ മിനിയും മകളും അതിന് തയ്യാറായില്ല. എന്നാല്‍ സ്വന്തം സാധനങ്ങള്‍ക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് ഗോകുലിന് കൈമാറി. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിനിയുടെ ആദ്യ ഭര്‍ത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവര്‍ കൊണ്ടു പോയി. എന്നാൽ ഗോകുൽ ഇതിൽ പ്രതികരിക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനില്‍ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റല്‍.

Noora T Noora T :