നയനയുടെ ഋഷ്യം PART 8 ; ഭർത്താവിനെ കുറിച്ചുള്ള സൂര്യയുടെ സങ്കൽപ്പങ്ങൾ ചോദിച്ച് ഋഷി; സൂര്യയ്ക്കപ്പോഴും പറയാനുള്ളത് മറ്റൊന്ന് ; ഋഷിയുടെ കള്ളനോട്ടവും സൂര്യയുടെ ചിരിയുമായി കൂടെവിടെ ആരാധികയുടെ കഥ!

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

എല്ലാവരും കാത്തിരിക്കുന്ന നയനയുടെ ഋഷ്യം എട്ടാം അധ്യായമായിരിക്കുകയാണ്. അപ്പോൾ അവർ ഓറഞ്ചു ജ്യൂസ് കുടിക്കാനായി നിൽക്കുന്നത് വരെയാണ് നമ്മൾ കഥ പറഞ്ഞു നിർത്തിയത്. അവരങ്ങനെ ആ രാത്രിയിൽ കുളിച്ചുനിൽക്കുമ്പോൾ സൂര്യയുടെ കണ്ണുകൾ ഋഷിയെ വിടാതെ പിടിച്ചുനിർത്തുകയാണ്… അവളുടെ ആ വിടർന്ന കണ്ണുകൾ റിഷിയിൽ തന്നെ ഉടക്കിക്കിടക്കുന്നു.

ആ നോട്ടം കണ്ട് ഋഷി. ഉം?” ഋഷിയുടെ ആ മൂളൽ ഇളം കാറ്റടിക്കുമ്പോലെ സൂര്യയ്ക്ക് തോന്നിയിരിക്കാം.
“ഏയ്‌.. ഒന്നുല്ല…”സൂര്യ പറഞ്ഞു. സാറിപ്പോഴും ഓർത്തിരിക്കുന്നുണ്ടോ ഓറഞ്ച് ജ്യൂസ്‌ എനിക്കിഷ്ടാണ് എന്നു പറഞ്ഞത്.. അവർ ഒന്നിച്ചുണ്ടായിരുന്ന പഴയ ഓർമ്മകൾ…. സൂര്യക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

ഇരുട്ടിൽ, ആശുപത്രി കൊമ്പൗണ്ടിനുള്ളിലെ മഞ്ഞ വെളിച്ചത്തിൽ, അവർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു. വണ്ടിയിൽ കയറി, സീറ്റ് ബെൽറ്റിട്ട്, ഋഷി ചോദിച്ചു.. “പോവാം? ” മറ്റെല്ലാ വികാരങ്ങൾക്കും മുകളിലാണ് കരുതൽ എന്ന് അപ്പോൾ അവൾക്ക് തോന്നി..ഈ മനുഷ്യൻ തന്റെ ആരായിട്ടാണ് ഇങ്ങനെ കെയർ ചെയ്യുന്നത്.. വണ്ടി മുൻപോട്ട് നീങ്ങി.. ഋഷി എഫ് എം ഓൺ ചെയ്തു..

“രാവിൻ നിലാക്കായൽ ഓളം തുളുമ്പുന്നു..
നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു…” പതിയെ ആ പാട്ട് അവരെ വന്നു മൂടി. ഇരുവരും ഒന്നും മിണ്ടിയില്ല. ചിലപ്പോഴൊക്കെ നിശബ്ദതയ്ക്ക് എന്തു സൗന്ദര്യമാണ്.. സൂര്യ പുറത്തേയ്ക്ക് നോക്കി.. നഗരത്തിന്റെ തിരക്കുകൾ ഒഴിയുന്നു.. തെളിഞ്ഞു കത്തുന്ന നിയോൺ വിളക്കുകൾ..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

Safana Safu :