അഞ്ജലി സാന്ത്വനം വീട്ടിൽ; സത്യം മനസിലാകാതെ ശിവൻ; ശിവാഞ്ജലിയെ ഒന്നിച്ചു കണ്ട സന്തോഷത്തിൽ ആരാധകർ !

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും ഒരുപോലെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലാണ് പരമ്പര മുന്നോട്ട് പോവുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത് .

ബാലനേയും ദേവിയേയും സഹോദരന്മാരേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന സന്തോഷങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. ചിപ്പിയാണ് കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത്. നടൻ രാജീവ് പരമേശ്വരനാണ് ബാലനായി എത്തുന്നത്. ഇവരെ കൂടാതെ രീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ശിവാഞ്ജലി ജോഡികൾക്ക് ഉള്ളത്. ശിവാഞ്ജലി സീൻ കാണാൻ വേണ്ട‍ി സീരിയൽ കാണുന്നവരുമുണ്ട്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവനും അഞ്ജലിയും വിവാഹം കഴിക്കുന്നത്. പരസ്പരം ശത്രുതയിലായിരുന്ന ഇവർ വിവാഹത്തിന് ശേഷം അടുക്കുകയായിരുന്നു. പരസ്പരം പിരിയാൻ കഴിയാത്ത വിധം ഇരുവരും അടുക്കുകയായിരുന്നു. എന്നാൽ തെറ്റിദ്ധാരണ ഇവരെ പിരിക്കുകയായിരുന്നു. ശിവനോട് പിണങ്ങി അഞ്ജലി വീട്ടിൽ പോവുകയും ചെയ്തു. എന്നാൽ വീടുകളിൽ സന്തോഷത്തോടെ ഇരിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. തെറ്റിദ്ധാരണ വീണ്ടും കൂടുകയായിരുന്നു.

ശിവനും അഞ്ജലിയും തമ്മിലുള്ള പ്രശ്നം വീട്ടുകാർ അറിഞ്ഞിരിക്കുകയാണ്. ബാലൻ അഞ്ജലിയെ വീട്ടിലേയ്ക്ക് വിളിച്ചിരിക്കുകയാണ്. എന്നാൽ അഞ്ജലി മടങ്ങി വന്ന വിവരം ശിവൻ അറിഞ്ഞിരുന്നില്ല. അ‍ഞ്ജലിക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ അമ്മാവന്റെ വീട്ടിലെത്തിയപ്പോൾ അഞ്ജലി വീട്ടിൽ നിന്ന് പോയിരുന്നു. എന്നാൽ സാവിത്രി അമ്മായിയുടെ വാക്കുകൾ വീണ്ടു ശിവനിൽ വീണ്ടും തെറ്റദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണ്. വീട്ടുലെത്തിയ അഞ്ജലി ശിവനെ കാണാതെ ആകെ സങ്കടപ്പെടുകയാണ്. വിവാഹത്തിന് ശേഷമുള്ള അഞ്ജലിയുടെ ആദ്യത്തെ പിറന്നാൾ ശിവനില്ലാതെ ആഘോഷിക്കുകയാണ്. ശിവന്റെ പെരുമാറ്റം അഞ്ജലിയെ മാത്രമല്ല ചൊടിപ്പിച്ചിരിക്കുന്നത് , പ്രേക്ഷകരെ കൂടിയാണ്.

അഞ്ജലിയുടെ ഓർമയിൽ ജീവിക്കുന്ന ശിവന് അഞ്ജലിയെ നേരിട്ട് കണ്ടിട്ടും വിശ്വാസിക്കാൻ സാധിക്കുന്നില്ല. .തന്റെ തോന്നാൽ ആയിരിക്കുമെന്ന് പറഞ്ഞ് മൈന്റ് ചെയ്യാതെ പോവുകയാണ്. ഇത് അഞ്ജലിയെ വീണ്ടും ചൊടിപ്പിച്ചിട്ടുണ്ട്. അഞ്ജലി മടങ്ങി എത്തിയല്ലോ, ഇരുവരും ഒന്നിച്ചായല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകർ.

about santhwanam

Safana Safu :