‘ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്താൽ അത് അവരുടെ തകരാറാണ്’; വീണ്ടും കവിളിൽ കടിക്കുന്ന ഫോട്ടോ പങ്കുവച്ച് ഷംന കാസിം; ഇത് വിമർശങ്ങൾക്കുള്ള മറുപടി!

നർത്തകി, നടി എന്നീ നിലകളിൽ തെന്നിന്ത്യയിൽ എല്ലാവർക്കും സുപരിചിതയായ നടിയാണ് ഷംന കാസിം. സിനിമയിലെത്തിയിട്ട് പതിനാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി ഷംന കാസിം. ചെറിയ വേഷങ്ങളിലൂടെ വന്ന് പിന്നീട് നായിക സ്ഥാനത്തേക്കും താരം എത്തുകയുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഷംന. മലയാളത്തിൽ ഒഴികെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

റിയാലിറ്റി ഷോ മത്സരാര്‍ഥിയുടെ കവിളില്‍ കടിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷംന കാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയർന്നത്. നിരവധി ട്രോളുകളും വാർത്തകളും താരത്തെ വിമർശിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു. തെലുങ്ക് ടിവി ചാനലായ ഇടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിൽ താരം ജഡ്ജായി എത്തിയപ്പോൾ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ കൂട്ടിയിണക്കിയാണ് വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. പ്രിയാമണിയാണ് ഈ ഷോയിലെ മറ്റൊരു ജഡ്ജ്.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് പലരും വിമര്‍ശനമായി ഉയര്‍ത്തുന്നത്.

എന്നാല്‍ ഷംന ചെയ്ത പ്രവൃത്തിയെ കുറ്റപ്പെടുത്തുന്നവര്‍ ചെയ്യുന്നത് കപടസദാചാരം കൊണ്ടാണെന്നാണ് ഷംനയെ അനുകൂലിക്കുന്നവർ കുറിച്ചത്. ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. തെലുങ്ക് ഡാന്‍സ് പരിപാടിയായ ‘ധീ’ വളരെ പ്രശസ്തമാണ്. ഇതിലെ പല ക്ലിപ്പുകളും റീല്‍സ് വീഡിയോകളും മറ്റുമായി കേരളത്തിലും വൈറലാകാറുണ്ട്.

വിമർശനങ്ങൾക്കുള്ള തക്ക മറുപടിയുമായി ഷംനയും സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. അമ്മയുടെ കവിളിൽ കടിക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഒറ്റവാക്കിലെ മറുപടി. ‘ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്താൽ അത് അവരുടെ തകരാറാണ്’ എന്നാണ് ഷംന കുറിച്ചത്. ഷംനയുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

about shamna khasim

Safana Safu :