കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാലോകം ഉണ്ണിമുകുന്ദന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, ടോവിനോ തോമസ് തുടങ്ങി മോളിവുഡിലെ യുവതാരങ്ങളെല്ലാം നടന് ആശംസകള്‍ നേര്ന്നെത്തുകയും ചെയ്തു.
വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടനാണ് ഉണ്ണിമുകുന്ദന്. മല്ലു സിങ് എന്ന സിനിമയിലെ മല്ലൻ കഥാപാത്രമായിട്ടാണ് ഇന്നും മലയാളികൾ ഒരുപക്ഷെ ഓർക്കുന്നത്. ശരീരസൗന്ദര്യവും ആരോഗ്യവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഉണ്ണിമുകുന്ദന് സോഷ്യൽ മീഡിയയിലും സജീവമാണ്.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ 12th മാന്‍ എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ട്വല്‍ത് മാന്റെ സെറ്റില്‍ വെച്ചായിരുന്നു ഉണ്ണിയുടെ ഇത്തവണത്തെ പിറന്നാളാഘോഷം. മോഹന്‍ലാലിനൊപ്പമാണ് ഉണ്ണി കേക്ക് മുറിച്ചത്.

കേക്ക് മുറിച്ച ശേഷം ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്ന വീഡിയോ വൈറലാകുന്നുണ്ട്. താരത്തിന് പിറന്നാളാശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, ടോവിനോ തോമസ്, അനു സിതാര, അനുശ്രീ, അഞ്ചു കുര്യന്,സൂരജ് തേലക്കാട് തുടങ്ങിയവര്‍ ഉണ്ണിമുകുന്ദന് ആശംസയറിയിച്ചു.
about unni mukundan