‘അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ’; മകൾക്കൊപ്പം അമൃത; പിറന്നാളാഘോഷം പൊടിപൊടിച്ചു; ചിത്രം വൈറൽ

കഴിഞ്ഞ ദിവസമായിരുന്നു ഗായിക അമൃത സുരേഷിന്റെ മകൾ പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയുടെ പിറന്നാൾ. മകളുടെ പിറന്നാൾ അമൃത ആഘോഷമാക്കിയിരുന്നു. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്.

ഇതിന്റെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചത് സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു അമൃത.

പിറന്നാൾ ചിത്രങ്ങൾക്ക് പിന്നാലെ അമൃത പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അവന്തികയ്ക്കൊപ്പം കടലിലിറങ്ങി കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് അമൃത. അരക്കൊപ്പം വെള്ളത്തിൽ മകളെയും ചേർത്തു പിടിച്ചു നിൽക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ പോസ്റ്റ്.

ബോട്ട് യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും അമൃത സുരേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവന്തിക എടുത്ത ചിത്രങ്ങളാണ് അവ. മകളുടെ പിറന്നാളിനോടനബന്ധിച്ച് അമൃത നടത്തിയ സ്പെഷൽ ആഘോഷവും യാത്രയുമാണിത്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു അവന്തികയുടെ പിറന്നാൾ ആഘോഷം. അമൃതയും അച്ഛൻ സുരേഷും അമ്മ ലൈലയും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്നാണ് പ്രിയപ്പെട്ട പാപ്പുവിനു വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കിയത്.

സ്നേഹവും ആശംസയും അറിയിച്ച എല്ലാവരോടും അമൃത നന്ദി അറിയിക്കുന്നുമുണ്ട്.

Noora T Noora T :