തമിഴകത്തെ ‘സെല്‍ഫ് മെയ്ഡ് സൂപ്പർ സ്റ്റാർ’ എന്ന് അറിയപ്പെടുന്ന താരമാണ് ‘തല’ അജിത്. സിനിമകളെ സമീപിക്കുന്ന രീതിയിൽ ഉൾപ്പടെ എല്ലാത്തിലും ഏറെ വ്യത്യസ്തതകൾ വെച്ചു പുലർത്തുന്ന നടനാണ് അജിത് കുമാർ. സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് തമിഴ് നടന് അജിത് കുമാര്‍. സിനിമയ്ക്ക് പുറമെ ബൈക്ക് യാത്രകള്‍ക്കും കാര്‍ റേസിംഗിനും താരം സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ സിനിമയ്ക്ക് താല്‍ക്കാലിക അവധി നല്കി ബൈക്കില്‍ ലോക സഞ്ചാരം ആരംഭിക്കാനൊരുങ്ങുകയാണ് താരം. ഇതിന് മുന്നോടിയായി ലോക പ്രശസ്ത ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കൂടിക്കാഴ്ച നടത്തി.
ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് മാരല്‍. ഇവരുടെ അനുഭവങ്ങള്‍ അറിയുന്നതിനും ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായി ദല്‍ഹിയില്‍ വെച്ചാണ് അജിത് കൂടിക്കാഴ്ച നടത്തിയത്. നേരത്തെ റഷ്യയില്‍ ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.
ബി.എം.ഡബ്ല്യു ആര് 1250 ജി.എസ് ആണ് അജിത്ത് ഉപയോഗിക്കുന്ന വാഹനം. അതേസമയം അജിത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ‘വാലിമൈ’ ആണ് അജിത്തിന്റെ പുതിയ ചിത്രം. 2019 ന് ശേഷം ഒരു അജിത്ത് ചിത്രം റിലീസ് ചെയ്തിട്ടില്ല.

about ajith kumar