അച്ഛപ്പം കഥകൾ’ എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യപ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല…. എല്ലാം സംഭവിക്കുന്നു!

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുൺ. അഭിനയത്തോടൊപ്പം തന്നെ എഴുത്തിലും തിളങ്ങിയിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു ഗായത്രിയുടെ അച്ഛപ്പം കഥകൾ പ്രകാശനം ചെയ്തത്. മോഹൻലാലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. അദ്ദേഹത്തിന് അച്ഛപ്പം കഥകൾ നേരിട്ട് കൈമാറാനായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഗായത്രി. ഋതംഭരയിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച.

അതേക്കുറിച്ചുള്ള ഗായത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.

കഥയോ കവിതയോ അനുഭവമോ ഓർമക്കുറിപ്പോ അങ്ങനെ എന്തും എഴുതാൻ ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യർക്കും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ എന്തുകൊണ്ട് എല്ലാവരും എഴുത്തുകാരാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം അച്ഛപ്പം കഥകൾ എഴുതി പൂർത്തിയാക്കിയ ഇടത്തിൽ വച്ചാണ് എനിക്ക് കിട്ടിയത്. എഴുതുവാൻ നമുക്ക്‌ ഇടമാണു വേണ്ടത്. മനസ്സിൽ വിരിയുന്ന വാക്കുകളെ കടലാസ്സിൽ പകർത്തുമ്പോൾ ചുറ്റും ശാന്തമായിരിക്കണം. നമ്മെ ലക്കില്ലാതെ എഴുതാൻ പ്രേരിപ്പിക്കുന്ന ഊർജത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. അത്തരം ‘എഴുത്തിടങ്ങളിൽ’ നിറഞ്ഞു നിൽക്കുന്ന ശാന്തത അകമേക്ക് വ്യാപിക്കും.


എഴുത്തിടങ്ങളില്ലെങ്കിൽ എഴുത്തുകാരുമില്ല. ‘ഋതംഭര’ എനിക്ക് അത്തരമൊരു എഴുത്തിടം കൂടിയാണ്. അച്ഛപ്പം കഥകളുടെ അവസാന വരികൾ ഇവിടെ ഇരുന്നാണ് എഴുതി തീർത്തത്. ഏതോ നിമിത്തം പോലെ ഋതംഭരയുടെ തന്നെ മുഖ്യരക്ഷാധികാരിയായ ലാലേട്ടനാണ് അത് പ്രകാശനം ചെയ്തത്. പക്ഷെ അത് അദ്ദേഹത്തെ നേരിൽ കണ്ട് ആവണം എന്ന ആഗ്രഹം അന്ന് നടന്നില്ല. ഇപ്പോഴിതാ വീണ്ടും ആ ഇടത്തിൽ വച്ച് തന്നെ അത് അദ്ദേഹത്തിന് നേരിൽ കൊടുക്കാൻ കഴിഞ്ഞതും മറ്റൊരു നിമിത്തം. അനുഗ്രഹം എന്നായിരുന്നു ഗായത്രി അരുൺ കുറിച്ചത്.

അച്ഛപ്പം കഥകൾ’ എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യപ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല. എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന, അച്ഛന്റെ അനുഗ്രഹം, ദൈവകൃപ. ഒരായിരം നന്ദി മഞ്ജു ചേച്ചി, ഒരനുജത്തിയെ പോലെ കരുതി ചേർത്തു പിടിച്ചതിന് മഞ്ജു വാര്യർക്ക് പുസ്തകം നൽകിയതിനെക്കുറിച്ച് ഗായത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.

അച്ഛന്റെ തമാശകളും അബദ്ധങ്ങളും ഒക്കെ അച്ഛനെ തന്നെ വായിച്ചു കേൾപ്പിക്കാനായ് എഴുതിത്തുടങ്ങിയതാണ് അച്ഛപ്പം കഥകൾ. അതു വായിച്ചാൽ ഏറ്റവും അധികം ആസ്വദിക്കുന്നത് അച്ഛനായിരിക്കും എന്ന ഉറച്ച വിശ്വാസത്തിൽ. ആദ്യത്തെ കഥ വായിച്ച് അച്ഛൻ പൊട്ടി പൊട്ടി ചിരിച്ചു ഇടയ്ക്ക് എപ്പോഴോ കണ്ണും നിറഞ്ഞു. അന്നു കിട്ടിയ ധൈര്യത്തിൽ എഴുതി തുടങ്ങിയ കഥകൾ ഇന്നിപ്പോൾ 10 കഥകളുടെ ഒരു സമാഹാരമായി ഇറങ്ങുകയാണ്. സെപ്റ്റംബർ 5ന്, അച്ഛൻ ഓർമ്മ ആയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ, പ്രിയപ്പെട്ട ലാലേട്ടൻ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്യുന്നു. അച്ഛപ്പം കഥകളുടെ പ്രകാശനത്തെക്കുറിച്ചുള്ള ഗായത്രിയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു.

Noora T Noora T :