മിത്ര ഇങ്ങനെ ആണെങ്കിലെന്താ തമ്പിയുടെ മകൻ പൊപ്പൊളിയാണ്; ഈ മിടുക്കൻ ആരെന്ന് അറിയുമോ ?; സോഷ്യൽ മീഡിയയിൽ വൈറലായി കൂടെവിടെ താരം അബീസ് സെയിഫിന്റെ മകൻ ഇബ്രാഹിം അബീസ് !

ജനപ്രിയ പരമ്പരയായ കൂടെവിടെയുടെ ഓൺ സ്‌ക്രീൻ വിശേഷം മാത്രമാണ് എപ്പോഴും നമ്മൾ അറിയാറുള്ളത്. പിന്നെ കാണാൻ ഏറെ ആഗ്രഹിക്കുന്നത് ഓഫ് സ്ക്രീൻ ഋഷ്യ സീനുകളാണ്. അതൊക്കെ മുടങ്ങാതെ നമ്മൾ ആരാധകർ കാണാറുമുണ്ട്. എന്നാൽ, ഇന്ന് നമ്മുടെയൊക്കെ ശത്രുവായ മിത്രയുടെ അച്ഛനെ കുറിച്ചാണ് പറയുന്നത്. അതെ, തമ്പി സാർ തന്നെ…

തമ്പി സാർ ആയി കൂടെവിടെയിൽ എത്തുന്നത് അബീസ് സൈഫ് ആണ്. അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം അബീസ് അതിലും മികച്ച കില്ലാടിയായി മിനിസ്‌ക്രീനിൽ തിളങ്ങുകയാണ്. 10 വയസുള്ള ഇബ്രാഹീം രാജഗിരി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഒരു വയസ്സു മുതലേ താരമാണ് ഈ കൊച്ചുമിടുക്കൻ.

കുടുംബ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിൽ പങ്കെടുത്തതാണ് കുഞ്ഞു ഇബ്രാഹിമിന്റെ തുടക്കം. ചെറിയ കുത്തി വരകളിൽ നിന്നും പ്രായത്തിൽ കവിഞ്ഞൊരു വൈഭവം കുഞ്ഞുന്നാളിലേ ഇബ്രാഹിമിൽ പ്രകടമായിരുന്നു. കൂടാതെ തീരെ ചെറു പ്രായത്തിൽ തന്നെ നന്നായി ഡാൻസ് കളിക്കുകയും ചെയ്യുകയായിരുന്നു. തുടക്കം മുതൽ തന്നെ കുഞ്ഞു കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ഒപ്പമുണ്ടായിരുന്നു.

ഇപ്പോൾ ഇബ്രാഹിം സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ,സുരേഷ് ഗോപി അവതാരകൻ ആയി എത്തുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച്‌ എന്ന ക്വിസ് പരിപാടിയിൽ മിന്നും താരമാണ്. കുഞ്ചാക്കോ ബോബനോടൊപ്പം ഡാൻസ് കളിച്ചതും അദ്ദേഹത്തിന്റെ ചിത്രം വരച്ചു കൊടുത്തതുമൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതുമാത്രമല്ല, തമ്പി സാറിന്റെ മകൻ വെറും ആറാം വയസ്സിൽ തന്നെ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് നെ അഭിമുഖം ചെയ്‌തിട്ടുണ്ട് . മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ ടോം ജോസ് ഐ എ സിന്റെ വിരമിക്കൽ ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചു നൽകുകയും, അത് ദർബാർ ഹാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു . അതോടൊപ്പം അദ്ദേഹത്തിന്റെ പക്കൽ നിന്നും അഭിനന്ദന കത്ത് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.

നിരവധി സംഘടനകൾ നടത്തിയ കലാമത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ഇബ്രാഹിം, ഇന്ത്യ ആർട്ട് ഗാലറിയുടെ ദേശീയ ചിത്രരചനാ മത്സരത്തിൽ രണ്ടു പ്രാവശ്യം ക്യാഷ് പ്രൈസിനും അർഹൻ ആയിട്ടുണ്ട്. ആ ചിത്രങ്ങൾ ഡൽഹി ഇന്ത്യൻ ആർട്ട് ​ഗാലറി പ്രദർശിപ്പിച്ചിട്ടും ഉണ്ട് . ലോക്ക് ഡൌൺ കാലത്തു ഏകദേശം ഇരുനൂറോളം ചിത്രങ്ങളാണ് ഈ കുഞ്ഞു കലാകാരൻ വരച്ചിട്ടുള്ളത് . ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രവുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ ചിത്രങ്ങളായിരുന്നു അത്. പഠനത്തിലും മികവ് പുലർത്തുന്ന ഇബ്രാഹിം സ്കൂൾതലത്തിൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും ദേശീയ മാത്തമറ്റിക്കൽ ഒളിംപിയാർഡിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡലും കരസ്ഥാമാക്കിയിട്ടുണ്ട്.

കായംകുളത്തിന്റെ അഭിമാനമായി വളരുന്ന ഈ കൊച്ചുകലാകാരനെ ഇതിനോടകം മലയാളികൾ ഏറ്റെടുത്തതാണ്… എന്നാൽ, ഈ കുഞ്ഞു താരം അബീസ് സൈഫിന്റെ അതായത് നമ്മുടെ തമ്പിസാറിന്റെ മകനാണെന്ന് അധികം കൂടെവിടെ ആരാധകർക്ക് അറിവുണ്ടാകില്ല..

about koodevide

Safana Safu :