കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന് തന്റെ മുപ്പത്തിയെഴാം ജന്മദിനം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിലാണ് ആരാധകർ. ഇതിനിടെ ദിലീപിന്റെ മകള്‍ മീനാക്ഷി കാവ്യയ്ക്ക് ആശംസ അറിയിച്ച് എത്തി. ‘
ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ഫോട്ടോസും അതിന് താഴെ ജന്മദിനസന്ദേശവും മീനൂട്ടി അറിയിച്ചത്. ഒപ്പം നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്നും താരപുത്രി എഴുതിയിരുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നാളേറെയായെങ്കിലും ഇതാദ്യമായാണ് മീനാക്ഷി കാവ്യ മാധവനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഹാപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ എന്നായിരുന്നു മീനാക്ഷിയുടെ ക്യാപ്ഷന്‍. ദിലീപിനൊപ്പം നില്‍ക്കുമ്പോഴും മീനാക്ഷിയെ കാവ്യ ചേര്‍ത്തുപിടിച്ചിരുന്നു, ശരിക്കും അമ്മയും മകളുമെന്നായിരുന്നു ആരാധകര്‍ ചിത്രം കണ്ടപ്പോള്‍ പറഞ്ഞത്. മീനൂട്ടിയുടെ സന്തോഷം ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചിത്രം കണ്ടതോടെ മഹാലക്ഷ്മി എവിടെയെന്നായിരുന്നു ചിലർ മീനാക്ഷിയോട് ചോദിച്ചത്.

കാവ്യയ്ക്ക് പിന്നാലെ പിറന്നാള്‍ ആഘോഷിക്കുന്ന നടി നമിത പ്രമോദിനുള്ള ആശംസകളും മീനാക്ഷി അറിയിച്ചിരുന്നു. മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. ഇടയ്ക്കിടയ്ക്ക് നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടും മീനാക്ഷി എത്താറുണ്ട്. പിറന്നാള്‍ ദിനത്തില്‍ നമിതയ്ക്ക് ആശംസ അറിയിച്ചുള്ള മീനാക്ഷിയുടെ പോസ്റ്റ് വൈറലായിമാറിയിരിക്കുകയാണ്
ഹാപ്പി ബര്‍ത്ത് ഡേ റ്റു മൈ സിസ്റ്റര്‍ ബുജിയെന്ന ക്യാപ്ഷനോടെയായിരുന്നു മീനാക്ഷി നമിതയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട് എന്നും മീനൂട്ടി കുറിച്ചിരുന്നു. ദാറ്റ്സ് സോ മച്ച് ക്യൂട്ട്, മമ്മട്ടീസ് ബുജിയെന്നുമായിരുന്നു നമിത കമന്റ് ചെയ്തത്. ഇതേത് ഭാഷയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
നമിതയും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ആത്മമിത്രങ്ങളില്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും നമിതയെ കണ്ടതോടെ അത് മാറിയെന്നും മുന്‍പ് മീനാക്ഷി കുറിച്ചിരുന്നു. എന്റെ ജീവിതത്തിലെ മുത്തുമണിയാണ് മീനാക്ഷിയെന്നായിരുന്നു നമിത പറഞ്ഞത്