ഷൂട്ടിങ് തുടങ്ങി.. കുറച്ച് കഴിഞ്ഞതോടെ ഞാനിതാ ബോധം കെട്ട് നിലത്ത് കിടക്കുന്നു.. സിനിമ സെറ്റിലെ ആ അനുഭവം മറക്കാൻ കഴിയാത്തതായിരുന്നു

ജൂണ്‍ എന്ന ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടീച്ചറായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നയന എല്‍സ. മണിയറയിലെ അശോകനിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

‘മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഒരു ചോദ്യം, നീയും അസിസ്റ്റന്റ് ആകുന്നോ? കേട്ടപാടേ സമ്മതിച്ചെങ്കിലും പിന്നെയാണ് അതു കട്ടിപ്പണി ആണെന്ന് മനസ്സിലായത്. ക്ലാപ്പ് അടിക്കുന്നത് മുതല്‍ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നതു വരെയുള്ള ജോലിയുണ്ട്. എന്റെ സീന്‍ വരുമ്പോൾ അഭിനയിക്കുകയും വേണം.ഇതിനിടെ ഒരു രസമുണ്ടായി. പാലക്കാട്ടെ ഒരു കവലയിലായിരുന്നു ‘ഉണ്ണിമായേ’ സോങ് എടുത്തത്. രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലു കൊണ്ടപ്പോള്‍ ചെറുതായൊന്ന് തല കറങ്ങിയതാണെന്ന് നയൻ പറയുന്നു

Noora T Noora T :