പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണെന്ന് ജിഷിൻ… ഇതെല്ലാം വരദ കാണുന്നുണ്ടോ ആവോ! കുറിപ്പ് വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. സീരിയലുകളിൽ നായകനായും ,കാമുകനായും വില്ലനായും തിളങ്ങുകയാണ് താരം. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. സീരിയലുകളിലെന്ന പോലെ ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. കൊച്ചു കൊച്ചു വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ജിഷിന്‍ മോഹന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ ഇതാ താരത്തിനെറ്തായി പുറത്തുവന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ഇത്തവണ ഇന്റര്‍നാഷണല്‍ മെന്‍സ് ഡേയെ കുറിച്ചുളള ഒരു കുറിപ്പുമായിട്ടാണ് നടന്‍ എത്തിയത്. സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ മെര്‍ഷീനയ്ക്കും ആര്‍ദ്ര ദാസിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്.

“ഇന്ന് നവംബര്‍ 19. ലോക പുരുഷദിനം. പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്. എത്ര കുടഞ്ഞാലും വീഴില്ല. വീഴുമ്പോഴോ.. അടപ്പ് തുറന്ന് ഒന്നടങ്കം മുഴുവനായങ്ങ് വീഴും. ദേ.. ഇതുപോലെ, ജിഷിന്‍ മോഹന്‍ കുറിച്ചു.

ജിഷിൻ്റെ കുറിപ്പിന് മറുപടികളുമായി ആരാധകരും സിനിമാ സീരിയൽ താരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്. ക്യാപ്ഷൻ സിംഹമാണ് താങ്കളെന്നും രണ്ടാൾടെയും നടുവിൽ നിന്നുകൊണ്ടുള്ള ചിത്രം അടിപൊളിയാണെന്നുമൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്. രണ്ട് സുന്ദരിമാരുടെ നടുവിൽ കയറി നിൽക്കുന്നത് കണ്ണു തട്ടാതിരിക്കാൻ വേണ്ടിയാണോ എന്നും ആരാധകർ ചോദിക്കുന്നു. ഇതിനൊക്കെ സരസമായ സ്വതസിദ്ധമായ രീതിയിലുള്ള മറുപടിയും ജിഷിൻ നൽകുന്നുണ്ട്

Noora T Noora T :