മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും ഏറെ ആരാധനയോടെ കാണുന്ന പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. നടന്റെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയായിരുന്നു ഇത്. എന്നാൽ പാടാത്ത പൈങ്കിളിയിലൂടെ തന്നെ സൂരജ് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സൂരജ് എന്ന പേരിനെക്കാളും ദേവ എന്ന പേരിലാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു സൂരജ്. സീരിയലിൽ എത്തുന്നതിന് മുൻപ് തന്നെ നടൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോട്ടിവേഷൻ വീഡിയോയുമായി സൂരജ് സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു പാടാത്ത പൈങ്കിളിയിൽ എത്തുന്നത്.
എന്നാൽ, സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു . ആരോഗ്യ പ്രശ്നത്തെ തുടർന്നായിരുന്നു സരജ് സീരിയൽ വിട്ടത്. എന്നാൽ സൂരജിന്റെ മാറ്റം അംഗീകരിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല,
സൂരജിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതൽ ആരാധകർ രംഗത്ത് ഉണ്ടായിരുന്നു.. സൂരജിനോടും മടങ്ങി വരണമെന്ന് ആരാധകർ അഭ്യർത്ഥിച്ചുകൊണ്ടേയിരുന്നു . പ്രേക്ഷകരുടെ ആവശ്യം കനക്കുമ്പോഴായിരുന്നു സൂരജിന് പകരക്കാരനായി ലക്കി സീരിയലിൽ എത്തുന്നത്,. എന്നാൽ നടനെ ദേവയായി അംഗീകരിക്കാൻ ആരാധകർക്ക് ഇനിയും കഴിഞ്ഞിരുന്നില്ല. ലക്കി നല്ല നടനാണെന്നും എന്നാൽ ദേവയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.
സൂരജ് പോയതൊടെ സീരിയലിനും കഷ്ടകാലം തുടങ്ങുകയായിരുന്നു. റേറ്റിംഗിൽ നിന്ന് താഴെ പോവുകയായിരുന്നു. ടോപ്പ് ഫൈവിൽ ഇടം പിടിച്ച പരമ്പരയായിരുന്നു. എന്നാൽ സൂരജ് പിൻമാറിയതോടെ സീരിയലിന്റെ റേറ്റിംഗ് കുത്തനെ താഴുകയായിരുന്നു. സീരിയലിൽ നിന്ന മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ചെറിയ സന്തോഷങ്ങളും മോട്ടിവേഷൻ വീഡിയോയുമായി സൂരജ് എത്താറുണ്ട് നടന്റെ പേസ്റ്റുകൾ വൈറലും ആകാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാവുന്നത് സൂരജിന്റെ പുത്തൻ ലുക്കാണ്. സൂരജ് തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്.
സൂരജിന്റെ ചിത്രത്തോടൊപ്പം ആ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ…”നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം. ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു. എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. അത് ആദ്യം അംഗീകരിക്കേണ്ടത് നിങ്ങളാണ്..
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ The beginning of every success story begin with a dream; ചിത്രത്തിനോടൊപ്പം സൂരജ് കുറിച്ചു. #soorajsun #transformation #Viral എന്നീ ഹാഷ് ടാഗോടെയാണ് ഫോട്ടോ ടാഗ് ചെയ്തിരിക്കുന്നത്.
നടന്റെ ലുക്ക് വൈറലായതോടെ മേക്കോവറിന്റെ പിന്നിലെ രഹസ്യം ആരാഞ്ഞ് ആരാധകർ എത്തിയിട്ടുണ്ട്. പുതിയ പ്രൊജക്ടിന് വേണ്ടിയാണോ ഈ മേക്കോവര്‍ എന്നാണ് അധികം പേരും ചോദിക്കുന്നത്. പുതിയ ലുക്ക് കൊള്ളാം എന്തെങ്കിലും പ്രൊജക്റ്റ് വല്ലതും ഒത്തുവന്നിട്ടു ണ്ടോ, എങ്കിൽ വളരെ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ സൂരജ്. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
ഹിന്ദി നടനെ പോലെയുണ്ട് . കൊള്ളാം എന്നാലും പഴയ താടിക്കാരൻ തന്നെയാണ് നല്ലത്. രൂപം മാറി സുന്ദരൻ ആണല്ലോ പൊന്നുകുടത്തിന് എന്തിനാ പൊട്ടു ഇങ്ങള് പൊളിയല്ലേ. ഇതൊരു തുടക്കമാകട്ടെ. ഈ മുഖത്ത് ഒരുപാട് വേഷങ്ങൾ ഒരുപാട് ഭാവങ്ങൾ ഉണ്ടാവട്ടെ. വെള്ളിത്തിരയിൽ കാണാൻ സാധിക്കട്ടെ എല്ലാം ഭാവുകങ്ങളും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാം പ്രാർത്ഥനകളും കൂടെയുണ്ട്. പാടാത്ത പൈങ്കിളി ഉപേക്ഷിച്ചു സൂരജ് ഇനി ഒരു പുതിയ സീരിയലിൽ വരുമോ ഒത്തിരി പ്രതീക്ഷിക്കുന്നു…. മിസ്സ് യു സൂരജ് ഇങ്ങനെ ഒരു താരത്തെയും കാത്തിരുന്നിട്ടില്ലെന്നുമായിരുന്നു എന്നൊക്കെ ആരാധകർ കമെന്റായി കുറിക്കുന്നുണ്ട്.
പ്രേക്ഷകർ ഏറ്റെടുക്കുന്ന സീരിയലുകളും നടീനടന്മാരുമൊക്കെ സാധാരണമാണ്. അത്തരത്തിൽ പ്രേക്ഷക പ്രീതിയിൽ ആയിരം എപ്പിസോഡുകൾ കഴിഞ്ഞു പോയ പരമ്പരകളും നമുക്കറിയാം… എന്നാൽ ഇതാദ്യമായാണ് ഒരു വ്യക്തി പരമ്പരയിൽ എത്തി ഇത്രയധികം ആരാധകരെ സമ്പാധിക്കുന്നത്. ഇന്നും ഏഷ്യാനെറ്റ് പുറത്തുവിടുന്ന പാടാത്ത പൈങ്കിളി പ്രൊമോ വീഡിയോയ്ക്ക് താഴെ സൂരജിനെ തിരികെ കൊണ്ടുവാ.. എന്ന് കാണാത്ത ദിവസം ഉണ്ടാകില്ല…
ദേവയായി സൂരജ് ഉണ്ടായിരുന്നപ്പോൾ കണ്മണിയ്ക്ക് വലിയ റോളില്ലായിരുന്നു. ദേവയുടെ ഹീറോയിസം മാത്രം മതിയായിരുന്നു. എന്നാൽ, ഇപ്പോൾ കണ്മണിയ്ക്കാണ് പാടാത്ത പൈങ്കിളിയിൽ കൂടുതൽ റോളുള്ളത്. ഏതായാലും സൂരജിനെ എത്രയും പെട്ടന്ന് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും പ്രതീക്ഷിക്കാം . അഭിനയത്തോട് അത്രമാത്രം അർപ്പണമുള്ള ഒരു നായകനാണ് സൂരജ് സൺ .
about sooraj sun