ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്. പക്ഷേ സ്‌ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക : റൊമാൻസിനെ കുറിച്ച് പ്രയാഗ മാർട്ടിൻ !

സാഗർ ഏലിയാസ് ജാക്കിയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് പ്രയാഗാ മാർട്ടിൻ. എന്നാൽ പ്രയാഗയുടേതെന്ന് ഓർത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേഷം ഒരു മുറൈ വന്ത് പാർത്തായ ആണ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി പ്രയാഗ മാറിയിരുന്നു.

ഇപ്പോഴിതാ, ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചോ പാര്‍ട്ണറെ കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പറയുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ പ്രയാഗയുടെ അഭിമുഖം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

‘ എന്നെ സംബന്ധിച്ച് പ്രണയം സിനിമയോടാണ്. എനിക്ക് തോന്നുന്നില്ല ആ പ്രണയം എന്നെങ്കിലും കെട്ടടങ്ങിപ്പോകുമെന്ന്. സിനിമയോടുള്ള പ്രണയം മനസിലാക്കാന്‍ പറ്റുന്ന ഒരാള്‍ക്കേ എന്റെ പാര്‍ട്ണര്‍ ആകാന്‍ പറ്റുള്ളൂ,’ . ഏതെങ്കിലും ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഡേറ്റിങ് എന്ന ആശയത്തോടേ തനിക്ക് താത്പര്യമില്ലെന്നും പ്രയാഗ പറഞ്ഞു.

സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിന് വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ച് അതിലേക്ക് ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അതില്‍ താത്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും, പ്രയാഗ പറഞ്ഞു.

റിയല്‍ ലൈഫില്‍ കുറച്ച് കൂടി പ്രാക്ടിക്കല്‍ ആയിട്ടുള്ള ആളാണ് ഞാനെന്നാണ് തോന്നുന്നത്. ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്. പക്ഷേ സ്‌ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക. ഒരു നടിയെന്ന നിലയില്‍ സ്‌ക്രീനില്‍ ആ റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ് എന്നും പ്രയാഗ പറയുന്നു.

about prayaga martin

Safana Safu :