ഭാര്യ മീരയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു..അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും; വേദനയോടെ കിഷോർ സത്യ

പ്രേക്ഷകരുടെ പ്രിയ നടൻ റിസബാവയുടെ മരണം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.

നടന്റെ വിയോഗത്തിൽ നിരവധിയാളുകളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. അതിൽ സീരിയൽ താരം കിഷോർ സത്യ പങ്കുവച്ച ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറുന്നത്.

രണ്ട് സിനിമകളുടെ മാത്രം പരിചയവുമായി വന്ന എനിക്ക് ഒരു ഗുരുനാഥനെ പോലെയായിരുന്നു റിസക്ക എന്ന് പറയുകയാണ് കിഷോർ സത്യ. അഭിനയത്തിന്റെ ഒരുപാട് സാങ്കേതിക പാഠങ്ങൾ ഇക്ക എനിക്ക് പറഞ്ഞു തന്നു. ലൈറ്റ് സ്വീകരിക്കേണ്ടത്, ഡയലോഗ് ഡെലിവറിയിലെ സോസിങ് സംഗതികൾ അങ്ങനെ പലതും തന്നെ പഠിപ്പിച്ചതും അദ്ദേഹമാണ് എന്നും കിഷോർ കുറിച്ചു.

കിഷോറിന്റെ വാക്കുകൾ!

ഈ കെട്ടകാലത്തിൽ തുടർമരണങ്ങളുടെ പരമ്പരയിൽ അടുത്ത എപ്പിസോഡിൽ റിസക്കയും….
എന്റെ ആദ്യ ടെലിവിഷൻ പരമ്പര ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “മന്ത്രകോടി”

രണ്ട് സിനിമകളുടെ മാത്രം പരിചയവുമായി വന്ന എനിക്ക് ഒരു ഗുരുനാഥനെ പോലെയായിരുന്നു റിസക്ക. അഭിനയത്തിന്റെ ഒരുപാട് സാങ്കേതിക പാഠങ്ങൾ ഇക്ക എനിക്ക് പറഞ്ഞു തന്നു. ലൈറ്റ് സ്വീകരിക്കേണ്ടത്, ഡയലോഗ് ഡെലിവറിയിലെ soacing, സംഗതികൾ അങ്ങനെ പലതും. ഒരു നടൻ എന്ന എന്റെ യാത്രയിൽ അതൊക്കെ ഏറെ പ്രയോജനം ചെയ്തു. റിസക്കയുടെ വിയോഗവർത്ത ഏറെ നൊമ്പരപ്പെടുത്തുന്നു.

എന്റെ ഭാര്യ പിതാവ് ലക്ഷ്മി നാരായണന്റെ വേഷമായിരുന്നു റിസക്കായുടേത് . ഭാര്യ മീരയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു..അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും..പ്രണാമം റിസക്ക.

Noora T Noora T :