അലമുറയിട്ട് കരയുന്ന ഭാര്യ! വിങ്ങിപ്പൊട്ടിക്കരഞ്ഞ് മക്കൾ… രമേശിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചങ്ക് പിളർക്കുന്ന ദൃശ്യങ്ങൾ!

രമേശ് വലിയ ശാലയുടെ മരണ വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടൻ രമേശ് വലിയശാലയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു.

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ മൃതദേഹം തൈയ്‌ക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. 11ന് മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.

രമേശിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അലമുറയിട്ട് കരയുന്ന ഭാര്യയെയായിരുന്നു കാണാൻ സാധിച്ചത്. അച്ഛനെ കണ്ടപ്പോൾ വിങ്ങിപൊട്ടിക്കരയുകയായിരുന്നു മക്കൾ.

കാനഡയില്‍ പഠിക്കുന്ന ഏക മകന്‍ എത്തുന്നതിനു വേണ്ടിയാണ് സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനെത്തിയ മകനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ഇടറുന്ന കാഴ്ചയായിരുന്നു. മകന്‍ രാവിലെ തന്നെ സ്ഥലത്തെത്തുകയായിരുന്നു ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‍കാരം നടന്നത്

വീഡിയോ കാണാം

Noora T Noora T :