തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് സുജാത മോഹന്‍.സുജാതയെ പോലെ തന്നെ മകൾ ശ്വേത മോഹനും മികച്ച ഗായിക കൂടിയാണ് മകള്‍ ശ്വേതയുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് മകളോട് സംസാരിച്ചതിനെക്കുറിച്ചുമൊക്കെ സുജാത വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു. അശ്വിന്‍ വീട്ടില്‍ ഒക്കെ ഇടക്ക് വരാറുണ്ടായിരുന്നു. അന്നേ എനിക്കൊരുപാട് ഇഷ്ടമായിരുന്നു അശ്വിനെ. ആണ്‍കുട്ടികളെ ഏറെയിഷ്ടമാണ്, അശ്വിനാണെങ്കില്‍ വളരെ ചബ്ബിയാണ്. അന്നേ അവനെ മകനായാണ് കരുതിയത്.ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തന്നോട് പറഞ്ഞ നേരം അവന്‍ അമേരിക്കയിലാണല്ലോ എന്നതായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍ അവള്‍ അമേരിക്കയില്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്.
ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും സമയം കൊടുത്തിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അശ്വിന്റെ സ്വഭാവം നോക്കുമ്ബോള്‍ അവരെ പിരിക്കാനും എനിക്ക് തോന്നിയില്ല. എന്റെ ബിപിയും ആ ഒരാഴ്ച ഹൈയായിരുന്നു. അശ്വിനെ മോഹനും ഭയങ്കര ഇഷ്ടമായിരുന്നു. നേരത്തെ തന്നെ അശ്വിന്റെ കുടുംബത്തെയൊക്കെ അറിയാമായിരുന്നു. അമേരിക്കയിലേക്ക് പോവുന്നതായിരുന്നു അന്ന് തടസ്സമായിരുന്നത്. മകളോട് അല്ലാതെ ഇതുവരെ താന്‍ അശ്വിനോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല എന്നും സുജാത വ്യക്തമാക്കുന്നു.