മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലമൊന്നും അന്നില്ലായിരുന്നു ; മലയാളത്തിൽ സിനിമ ചെയ്യണമെങ്കിൽ നടന്മാരുടെ പുറകെ നടക്കണം; തമിഴിൽ ആ ബുദ്ധിമുട്ടില്ല; നടനും സംവിധായകനുമായ മഹേഷിന്റെ വെളിപ്പെടുത്തൽ!

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കിടയിലും ഒരുപോലെ പ്രിയങ്കരനാണ്
മഹേഷ്. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് സംവിധാനത്തിലൂടെയും കഴിവ് തെളിയിക്കുകയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സംവിധായകനാകുന്നത് . എന്നാൽ, മലയാളം സിനിമയിൽ അഭിനയിച്ചാണ് കരിയർ ആരംഭിക്കുന്നത്. മലയാളം സീരിയലിലൂടെ പിന്നീട് സിനിമയിലേക്കും എത്തി.

തുടർന്ന് 2007 ൽ വീണ്ടും മിനിസ്ക്രീനിൽ എത്തുകയായിരുന്നു. സംവിധായകനും അഭിനേതാവും മാത്രമല്ല സിനിമ രചനയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിൽ മൂന്ന് സിനിമകളാണ് നടൻ സംവിധാനം ചെയ്തത്. 2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷ് ആയിരുന്നു.

2016 ൽ ആയിരുന്നു അവസാനം സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നുപോയറയുകയാണ് മഹേഷ് . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും മഹേഷ് വെളിപ്പെടുത്തുന്നുണ്ട് .

മഹേഷിന്റെ വാക്കുകൾ ഇങ്ങനെ…

” ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്റ പുറകെ നടക്കണം. ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമെക്കെ ഇങ്ങോട്ട് തരും. പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിള കാത്തിരിക്കാനുള്ള ആയുസ് തനിക്കില്ല. അങ്ങനെ കളയാൻ ഞാൻ ആഗ്രഹിക്കിന്നിവല്ലെന്നും സംവിധായകൻ പറയുന്നു. മലയാളത്തിൽ സിനിമ ചെയ്യാനുള്ള ചാൻസ് കുറവാണെന്നും” നടമഹേഷ് പറയുന്നു.

“മലയാളത്തെ പോലെ അല്ല തമിഴ് സിനിമ . അവിടെ ഇത് പോലെ ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയ്യാറാണ്. കൂടാതെ ഒരു സ്പെയിസ് തരുമെന്നും എന്നാൽ ഇവിടെ അങ്ങനെ അല്ലെന്നും മഹേഷ് പറയുന്നു. തന്റെ ഒരു കഥ ഇവിടത്തെ ഒരു പ്രമുഖ നടൻ കേട്ടിരുന്നു. ആദ്യം ഓക്കെ പറഞ്ഞിരുന്നു. എന്നൽ അദ്ദേഹത്തിന്റെ ഒരു കോമഡി ചിത്രം ഹിറ്റ് ആയതോടെ മറ്റൊരു കോമഡി കഥയുമായി വരാൻ തന്നോട് പറഞ്ഞു. അന്ന് നിർത്തിയതാണെന്നു മഹേഷ് പറഞ്ഞു.

താരമൂല്യമുള്ള നടന്മാർക്ക് മാത്രമേ നിർമ്മാതാവിനെ ലഭിക്കുകയുള്ളുവെന്നും മഹേഷ് പറയുന്നു. ഫഹദ്, ആസിഫ് അലി, നിവിൻ പോളി എന്നിങ്ങനെയുള്ള യുവതാരങ്ങളുടെ ഡേറ്റാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്. അവർക്ക് ഡേറ്റുണ്ടോ എന്നാണ്നിർമ്മാതാക്കൾ ചോദിക്കുന്നത്. നിർമ്മാതാവ് ഇല്ലാതെ സിനിമ ചെയ്യാൻ പറ്റില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു. സിനിമയുടെ ചെലവിനെ കുറിച്ചും മഹേഷ് പറയുന്നു. താൻ സിനിമയിൽ വരുന്ന കാലത്ത് 25, 30 ലക്ഷം രൂപയ്ക്ക് ഫസ്റ്റ് കോപ്പി ഇറങ്ങുമായിരുന്നു. ഇന്ന് നാല് ദിവസം കൊണ്ട് ആ രൂപ തീർന്ന് കിട്ടുമെന്നും സംവിധായകൻ പറയുന്നു.

ഇന്നത്ത കാലത്ത് ഒരു ആർട്ടിസ്റ്റ് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്. മമ്മൂട്ടിയുട പ്രതിഫലത്തെ കുറിച്ചും മഹേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. വടക്കാൻവീരഗാഥ ചെയ്യുന്ന സമയത്താണ് തികച്ച് 1 ലക്ഷം രൂപ പ്രതിഫലം വാങ്ങിന്നത്. അതിന് മുൻപ് കുറെ കാലം അമ്പതിനായിരം രൂപയായിരുന്നു പ്രതിഫലം. അവരൊക്കെ സിനിമ നിലനിൽക്കണമെങ്കിൽ നിർമ്മാതാവ് നിലനിൽക്കണമെന്നാണ് ചിന്തിച്ചിരുന്ന ആളുകളാണ്. എന്നാൽ ഇന്നത്തെ തലമുറ അങ്ങനെ ചിന്തിക്കണമെന്നില്ല. കാരണം അവർ വഴിയാണ് ഈ നിർമ്മാതാവിന് മാർക്കറ്റിൽ പൈസ കിട്ടുന്നത് . ഇന്ന് ഒരു അറിയപ്പെടുന്ന താരത്തിന്റെ ഡേറ്റുണ്ടെങ്കിൽ നിർമ്മാതാവിനെ കിട്ടാൻ വളര എളുപ്പമാണ്.മഹേഷിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

about mahesh

Safana Safu :