തൊണ്ടി മുതൽ എവിടെ? കോടതിയുടെ ഗർജനം! കണ്ണ് തള്ളി ഭാഗ്യലക്ഷ്മിയും കൂട്ടരും അടുത്ത കുരുക്കിലേക്ക്

യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത കേസിൽ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് വീണ്ടും കുരുക്ക് മുറുകുന്നു. ഭാഗ്യലക്ഷ്മിയും ശ്യാം ആൻറണിയുമടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തതും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയും പ്രതികൾ കൃത്യത്തിനുപയോഗിച്ച കാർ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കണമെന്ന് ഹർജി.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. മെൻസ് റൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ.നെയ്യാറ്റിൻകര . പി. നാഗരാജാണ് ഹർജി സമർപ്പിച്ചത്.

ഭാഗ്യലക്ഷ്മി യൂട്യൂബറെ ആക്രമിക്കാൻ സി പി എം പ്രവർത്തകനും സൈബർ പോരാളിയുമായ ഗുണ്ട ശ്യാം ആൻ്റണിയുമൊത്ത് പോകുന്നതും കറുത്ത മഷിക്കറ പുരണ്ട കൈകളുമായി ശ്യാം ഡ്രൈവ് ചെയ്ത കാറിൽ ഭാഗ്യലക്ഷ്മിക്കെതിരെ പോകുന്നതുമായ രംഗങ്ങൾ ശ്യാം തന്നെ അടിക്കുറിപ്പോടെ തൻ്റെ ഫേസ് ബുക്ക് പോസ്റ്റിട്ടതിൻ്റെ 4 കളർ ഫോട്ടോകൾ, പ്രതികൾ തന്നെ ആസൂത്രിതമായി മൊബൈലിൽ പകർത്തി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസരിപ്പിച്ചു വൈറലാക്കിയ 11.28 മിനിറ്റ് ദൈർഘ്യമുള്ള അക്രമ രംഗങ്ങൾ ഉൾക്കൊള്ളുന്ന ഡിവിഡിയും ഹാജരാക്കിയിട്ടുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണമെന്ന് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആൻ്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

ഇതോടൊപ്പം ഉന്നത രാഷ്ട്രീയ-ഭരണ സ്വാധീനത്താൽ കേസ് അന്വേഷണം അട്ടിമറിച്ച് ഗൗരവമേറിയ വകുപ്പുകൾ കുറവ് ചെയ്ത് വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിക്കാൻ തമ്പാനൂർ പോലീസ് ധൃതി പിടിച്ച് നീക്കം നടത്തുന്നതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് കേസന്വേഷണ നിരീക്ഷണ ഹർജിയും അഡ്വ. പി. നാഗരാജ് ഫയൽ ചെയ്തു. ഭാഗ്യലക്ഷ്മിയടക്കം 4 പേർക്കെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 , 210 പ്രകാരമുള്ള സ്വകാര്യ ഹർജിയും കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് 156 (3) പ്രകാരമുുള്ള കേസന്വേഷണ നിരീക്ഷണ ഹർജിയുമാണ് സമർപ്പിച്ചത്.

വിവാദങ്ങൾക്കും ചർച്ചകളൊക്കുമൊടുവിലായിരുന്നു ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയതിന് പിന്നാലെ മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍
പോകാനൊരുങ്ങുന്നുവെന്നുള്ള റിപോട്ടും വന്നിരുന്നു . കോടതി വിധിയുടെ പകര്‍പ്പിന്റെ സേർട്ടിഫൈഡ് കോപ്പി എടുത്തതിന് ശേഷമായിരിക്കും സുപ്രിം കോടതിയില്‍ അപ്പീല്‍പോകുന്നതെന്ന് അഡ്വക്കേറ്റ് നെയ്യാറ്റിങ്കര പി നാഗരാജ് പറയുന്നു .

Noora T Noora T :