അമല എന്ന സീരിയലില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രം വരദയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്; ഏതൊരാൾക്കും റോങ് ആയി പിടിക്കുന്നതാണോന്ന് തോന്നും; ജിഷിനും വരദയും പറയുന്നു!

മലയാള മിനിസ്‌ക്രീനിൽ നിറഞ്ഞ് നില്‍ക്കുന്ന താരദമ്പതിമാരാണ് ജിഷിനും വരദയും. രണ്ടുപേരെയും ഒരുപോലെ സീരിയൽ ആരാധകർക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ നിരന്തരം ആരാധകർക്കായി പോസ്റ്റുകളും പങ്കിടാറുണ്ട്. കൂടുതലും വീട്ടിലെ വിശേഷങ്ങള്‍ ആയിരിക്കും ഇരുവരും പങ്കുവെക്കാറുള്ളത്. താരങ്ങളെ പോലെ അവരുടെ മകനും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദമ്പതിമാര്‍.

സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഒരേ പ്രൊഫഷനില്‍ നിന്നുള്ളവര്‍ വിവാഹം കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് ജിഷിനും വരദയും നൽകിയ മറുപടിയാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

“സീരിയലിലെ വില്ലന്‍ എന്ന് പറയുമ്പോള്‍ അദ്ദേഹം ജീവിതത്തിലും വില്ലനായിരിക്കുമെന്ന് ഒത്തിരി പേര്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. കുറേ റിയാലിറ്റി ഷോ ഒക്കെ ചെയ്തതിന് ശേഷം ആ ധാരണ ഒക്കെ അങ്ങ് മാറി കിട്ടിയിട്ടുണ്ട്. നമ്മള്‍ ഉപദ്രവക്കാരി അല്ലെന്നും ഈ കാണുന്ന വില്ലത്തരവും പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന ആളുമല്ലെന്ന് സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് മനസിലായി. പലര്‍ക്കും ഇതൊക്കെ അഭിനയമാണെന്ന് അറിയാം. പക്ഷേ കുറച്ച് ആളുകള്‍ ഇത് റിയല്‍ ആണെന്ന് വിചാരിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ ഉമ്മ സീരിയലിലെ രംഗം കണ്ട് ഞാന്‍ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചിരുന്നു. സീരിയലിലെ കഥാപാത്രം കാണിക്കുന്നത് റിയല്‍ ആണെന്ന് ചിന്തിക്കുന്നവരോട് അത് അഭിനയം മാത്രമാണെന്ന് പറയുകയാണ്. പുറമേ ഞങ്ങള്‍ ഈ കാണുന്ന ആള്‍ക്കാരെ അല്ല. അതാണ് സത്യമെന്ന് ജിഷിന്‍ പറയുന്നു”.

“ഭാര്യയും ഭര്‍ത്താവും ഒരേ പ്രൊഫഷന്‍ ആയത് നല്ലതായി തോന്നുന്നു. കാരണം സമയം, യാത്രകള്‍, ചിലപ്പോള്‍ രാത്രി വൈകിയും ഷൂട്ട് നടക്കും. മറ്റൊരു പ്രൊഫഷനിലുള്ള ആള്‍ ആണെങ്കില്‍ അത് മനസിലായെന്ന് വരില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് വരദ പറയുന്നു. പലര്‍ക്കും ഉള്ള സംശണാണിത്. സീരിയലിലും സിനിമയിലുമൊക്കെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് നിങ്ങളുടെ ഭാര്യയ്ക്ക് ഇഷ്ടപ്പെടുമോ? എന്ന ചോദ്യമാണ് ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്.”

“അങ്ങനെ ഒക്കെ ചെയ്യാമോ, നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. പക്ഷേ ഒരേ ഫീല്‍ഡില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് പരസ്പരം ഞങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കും. അമല എന്ന സീരിയലില്‍ അഭിനയിക്കുമ്പോള്‍ എന്റെ കഥാപാത്രം വരദയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ഏതെരാള്‍ക്കും റോങ് ആയി പിടിക്കുന്നതാണോന്ന് മനസിലാവും. പക്ഷേ അന്നിവള്‍ പറഞ്ഞത് ചേട്ടാ നിങ്ങള് പിടിച്ചപ്പോള്‍ എനിക്ക് മോശപ്പെട്ടൊരു തൊടല്‍ ആണെന്ന് തോന്നിയിട്ടില്ലെന്നാണ്.'”

പ്രണയം എന്ന് പറഞ്ഞ് തുടങ്ങിയതല്ല തന്റെ റിലേഷന്‍ എന്നാണ് താരങ്ങള്‍ പറയുന്നത്. ഞങ്ങള്‍ ഒരേ ചിന്താഗതിയുള്ള നല്ല സുഹൃത്തുക്കളായിരുന്നു. അടുത്ത ലെവലിലേക്ക് പോകാനുള്ള ചില സാഹചര്യങ്ങള്‍ വന്നത് കൊണ്ട് അങ്ങനെ പോയി. ജിഷിന്‍ ഇഷ്ടം പറഞ്ഞതോടെ വീട്ടില്‍ സംസാരിക്കാമെന്ന് താന്‍ പറഞ്ഞു. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ കല്യാണം നടക്കുകയുള്ളു എന്ന നിബന്ധന ഇവള്‍ മുന്നോട്ട് വെച്ചിരുന്നു. രണ്ട് വീട്ടിലും സംസാരിച്ചു. അവര്‍ക്ക് ചെറിയ എതിര്‍പ്പുണ്ടായിരുന്നു. അക്കാലത്ത് ഷൂട്ടിങ്ങ് കഴിഞ്ഞ് കണ്ണൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ ജിഷിന്‍ എന്റെ വീട്ടില്‍ വരും. അവളെ കല്യാണം കഴിച്ച് തരുമോന്ന് പപ്പയോട് ചോദിക്കും. ഇല്ലെന്ന് പറയും. അതങ്ങനെ സ്ഥിരമായപ്പോഴാണ് ആലോചിക്കാമെന്ന് തീരുമാനിച്ചത്. എന്നും ജിഷിൻ പറഞ്ഞു.

about jishin and varadha

Safana Safu :