മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നു അന്ന് എന്റെ മനസ്സില്‍! ആ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ആറാം തമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്‌സ് ഓഫീസില്‍ 7.5 കോടി രൂപ കളക്ഷന്‍ നേടി. 250 ദിവസത്തിന് മേല്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ ഓടിയ ചിത്രം മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആണ് ഭേദിച്ചത്.

ഈ ചിത്രം മുതലാണ് മോഹന്‍ലാല്‍ -ഷാജി കൈലാസ് ടീം മലയാള സിനിമയില്‍ വിജയം കൊയ്യാന്‍ ആരംഭിച്ചത്.

കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍ മലയാള സിനിമയിലെ അനശ്വരനായ കഥാപാത്രമായി മാറി. ഇപ്പോഴിതാ ഈ സിനിമയില്‍ ആദ്യം താന്‍ മനസ്സില്‍ കണ്ടിരുന്നത് മനോജ് കെ ജയനും ബിജുമേനോനെയുമായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ വാക്കുകള്‍

ആഘോഷപൂര്‍വം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാന്‍. രണ്ട് സുഹൃത്തുക്കളുടെ കഥ എന്നനിലയിലാണ് എ?െന്റയും രഞ്ജിത്തിന്റെയും ആലോചന തുടങ്ങിയത്. മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നു അന്ന് മനസ്സില്‍. മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു വന്നു. ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു.

കഥ ഇഷ്ടമായി രാജു തിരിച്ചുപോയി. രണ്ട് ദിവസംകഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ്‌കുമാര്‍ വിളിക്കുന്നു. രാജുവില്‍നിന്ന് കഥകേട്ട് താത്പര്യമറിയിച്ചുള്ള വിളിയാണ്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും അറിയിച്ചു. സുരേഷ്‌കുമാര്‍ മദ്രാസിലേക്ക് വന്നു, രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിനുപറ്റിയരീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട്ട് വെച്ചാണ് ലാല്‍ കഥകേള്‍ക്കുന്നത് .

Noora T Noora T :