നമ്മള് തമ്മിലുള്ള ഈ ബന്ധം വീട്ടിലറിഞ്ഞാല്‍ പ്രശ്നമാവില്ലേ… എന്തുബന്ധം എന്ന മട്ടില്‍ അവള്‍ തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും; മമ്മൂട്ടി

കോളേജ് കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചും കോമഡികള്‍ പറഞ്ഞും നടന്നിരുന്ന ആളായിരുന്നു താനെന്ന് മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

” കോളേജില്‍ ഞാന്‍ കൊമേഡിയനായാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ പരിചയപ്പെടുന്നതിന്് തന്നെ വളരെ രസകരമായ എന്റേതായ ഒരു സ്‌റ്റൈലുണ്ട്.
ഹലോ എന്തൊക്കെയാണ് വിശേഷങ്ങള്‍’ ഒരു റെഡിമെയ്ഡ് ചിരിയുമായി ഞാന്‍ പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എന്തു മറുപടി പറയണമെന്നറിയാതെ തികഞ്ഞ അപരിചിത ഭാവത്തോടെയാവും അവളുടെ നില്‍പ്. ‘ഓ, എന്നെ മനസ്സിലായില്ല അല്ലേ’. എന്റെ ചോദ്യം.

‘ഇല്ല’ , ങാ ശരി എന്നാല്‍ പോകട്ടെ, ഞാന്‍ പിന്‍വാങ്ങും. കുറെകഴിഞ്ഞ് വീണ്ടും ആ പെണ്‍കുട്ടിയുടെ അടുത്ത് ചെല്ലും. ‘അല്ല. എന്നെ മനസ്സിലായില്ലേ..ഇല്ലല്ലോ മനസിലായില്ല.. ‘ ഇതെന്തു കഥ എന്ന ഭാവത്തിലായിരിക്കും പെണ്‍കുട്ടി. ഒന്നും സംഭവിക്കാത്ത മട്ടില്‍ സ്ഥലം വിടും.

ആദ്യം കാണുന്ന പെണ്‍കുട്ടിയോട് പോലും വളരെ വികാര വായ്പോടെ ഞാന്‍ ചോദിക്കും.’ലില്ലിക്കുട്ടി… നമ്മളു തമ്മിലുള്ള ഈ ബന്ധം വീട്ടില റിഞ്ഞാല്‍ പ്രശ്നമാവില്ലേ. എന്തുബന്ധം എന്ന മട്ടില്‍ അവള്‍ തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും.

മാസികകളിലും ആഴ്ചപ്പതിപ്പുകളിലും വരുന്ന കാര്‍ട്ടൂണുകളും ഫലിത ബിന്ദുക്കളുമാണ് ഞാന്‍ തട്ടി മൂളിക്കുന്നതില്‍ ഏറെയും. പക്ഷേ ആര്‍ക്കും പരാതിയില്ല. എന്റെ കലാപ്രകടനങ്ങളുടെ ഭാഗമായാണ് എല്ലാവരും ഇത് കാണുന്നത്. മമ്മൂട്ടി കൂട്ടിച്ചേർത്തു

Noora T Noora T :