അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ..സഹിക്കാനാവുന്നില്ല; വേദനയോടെ സഹ താരങ്ങൾ! മരണ കാരണം ഇതോ?

സീരിയല്‍ സിനിമാ താരം രമേശ് വലിയശാലയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. രണ്ട് ദിവസം മുമ്പാണ് ഷൂട്ടിങ് സെറ്റിൽ നിന്ന് വീട്ടിലെത്തിയത്.

മൂന്നു വര്ഷം മുമ്പേയാണ് ആദ്യ ഭാര്യ അർബുദത്തെ തുടർന്ന് മരിക്കുന്നത്. പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ രമേശ് വീണ്ടും വിവാഹതിനായിരുന്നു. ആ കുടുംബബന്ധം സന്തുഷ്ടകരമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് രമേശിന്റെ മരണവാർത്ത എത്തുന്നത്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മരിച്ച വിവരം ആദ്യം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ-സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം നിരവധി പേരാണ് എത്തിയത്

രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടൻ ബാലാജി ശർമ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്പ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷവാനായിരുന്നുവെന്നും പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും ബാലാജി പറയുന്നു.

രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം …. നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ.’–ബാലാജി ശർമ പറഞ്ഞു.

പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍’ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ബാദുഷ കുറിച്ചത്

അതുപോലെ ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലര്‍ എത്തിയിരുന്നു. ‘മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ മറുപടി നല്‍കിയത്.

കലാകാരന്മാര്‍ പലരും ഈ കോവിഡ് കാലത്ത് ദുരിത കയത്തിലാണ്. പലരും സങ്കടക്കടലിലാണ്. പലര്‍ക്കും താഴേത്തട്ടിലേയ്ക്ക് ഇറങ്ങി വരാന്‍ പറ്റുന്നില്ല. സ്വയം ഉണ്ടാക്കിയതും പ്രേക്ഷകര്‍ കൊടുത്തതുമായ അന്തസ്സില്‍ നിന്നും പുറത്ത് ചാടാന്‍ പറ്റുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കലാകാരന്മാരുടെ ഒരു സംഘടന താങ്കള്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കുമോ? ഒരു പരിധി വരെ കലാകാരന്മാരുടെ ആത്മഹത്യകള്‍ക്കും സങ്കടങ്ങള്‍ക്കും അറുതി വരുത്താം. എന്നാണ് മറ്റൊരാള്‍ പറയുന്നത്.

നാടക രംഗത്ത് നിന്നും സീരിയലിലേക്ക് എത്തി അവിടുന്നാണ് രമേഷ് സിനിമയിലും അഭിനയിക്കുന്നത്. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു നാടകത്തില്‍ സജീവമാകുന്നത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവര്‍ക്കൊപ്പം നാടകത്തില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തി രണ്ട് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു നടൻ

Noora T Noora T :