ഇന്ന് സിനിമയിലെത്തുന്നവര്‍ക്ക് അത്തരം ഭാഗ്യം ലഭിക്കുമെന്ന് താന്‍ കരുതുന്നില്ല; ജഗദീഷിന്റെ അഭിമുഖം വീണ്ടും വൈറലാകുന്നു

സിനിമയിലെ തന്റെ ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ജഗദീഷ്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളിലൊന്നിലാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും പ്രതിഭാധനരായ വ്യക്തികളില്‍ നിന്നും കാര്യങ്ങള്‍ നേരിട്ടു മനസിലാക്കാനും പഠിക്കാനും തനിക്ക് അവസരം ലഭിച്ചെന്നുമാണ് ജഗദീഷ് പറയുന്നത്. ഇന്ന് സിനിമയിലെത്തുന്നവര്‍ക്ക് അത്തരം ഭാഗ്യം ലഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു

ഒരു ചാനൽ നടത്തിയ ഒരു പഴയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. പ്രതിഭാധനരായ മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നത് മാത്രമല്ല, അവരെല്ലാം എനിക്ക് പലപ്പോഴും പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും ചില സീനുകള്‍ക്കൊക്കെ അവര്‍ തന്നോട് സജഷന്‍ ചോദിക്കുമായിരുന്നെന്നും അതൊക്കെ വലിയ അംഗീകാരങ്ങളായാണ് കണക്കാക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

സിനിമാ ജീവിതത്തില്‍ തന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരനുഭവവും അദ്ദേഹം പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ സിനിമകള്‍ക്കും പൊതുവായ ഒരു സ്വീകാര്യത ഉണ്ടായിരുന്നുവെന്നും എല്ലാവരും സിനിമയ്ക്കായി തീയേറ്ററുകളിലെത്തിയിരുന്നുവെന്നും ജഗദീഷ് പറയുന്നു എന്നാല്‍ ഇന്ന്

ചില പ്രോജക്ടുകള്‍ക്കോ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കോ മാത്രമാണ് ആ സ്വീകാര്യത ലഭിക്കുന്നതെന്നും. ‘മിമിക്സ് പരേഡ് എന്ന ഞാന്‍ നായകനായ ചിത്രത്തിന് കൈരളി തിയേറ്ററില്‍ ഹൗസ് ഫുള്‍ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Noora T Noora T :