പൊങ്കാല കമന്റുകൾ അതിരുവിട്ടു, മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല സഹികെട്ടതോടെ…. സടകുടഞ്ഞെഴുന്നേറ്റ് ഫാൻസുകാർ; കൂപ്പ് കൈകളുമായി അമൃത

നടൻ ബാല അടുത്തിടെ വിവാഹിതനായത് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ്ങായി നിൽക്കുകയാണ്. വിവാഹത്തിനു മുമ്പും ശേഷവും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകള്‍ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്

ഇക്കഴിഞ്ഞ അഞ്ചിന് നടന്ന വിവാഹ റിസപ്ഷന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയ ലോകം ഏറ്റെടുത്തിരുന്നു. താരങ്ങളും ആരാധകരുമൊക്കെ ഇരുവര്‍ക്കും ആശംസകളുമായി എത്തുകയുമുണ്ടായി. ഇപ്പോഴിതാ അതിന് ശേഷമുണ്ടായി ചില സംഭവ വികാസങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്.

ബാലയുടെ വിവാഹം കഴിഞ്ഞതോടെ ബാലയുടെ ആദ്യ ഭാര്യയായ അമൃതയുടെ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമൻറുകളുമായി ചിലരെത്തിയിരുന്നു. അതുപോലെ തന്നെ ബാലയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയും ചിലർ അമൃതയ്‍ക്കെതിരെ കമൻറുകളിട്ടിരുന്നു. അത്തരം കമൻറുകൾക്കെതിരെ ഇപ്പോൾ അമൃതയുടെ ഫാൻസ് രംഗത്തെത്തിയിരിക്കുകയാണ്

അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികൾ ഇവിടെ പൊങ്കാല കമൻ്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാണുന്നുണ്ട്, ഇന്ദ്രൻ്റെ മോൻ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാർണിങ്. വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല, അമൃതയെയും അഭിരാമിയെയും ഈ നിലയിൽ എത്തിച്ച ഒരു അച്ഛൻ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവൻ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമൻറിന് താഴെ കൂപ്പുകൈകളുമായി അമൃത എത്തിയിട്ടുമുണ്ട്.

സൗന്ദര്യം എന്ന വാക്കിൻ്റെ പര്യായമാണോ അമൃത എന്നാണ് മറ്റൊരു ആരാധകൻ കമൻറിട്ടിരിക്കുന്നത്. എൻറമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ, എന്നാലും എനിക്കിഷ്ടായി എന്നാണ് ഇതിന് അമൃതയുടെ റിപ്ലേ. 14 വർഷം മുന്നേ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട നിഷ്കളങ്ക മുഖവുമായി വന്ന അന്നത്തെ പെൺകുട്ടി ക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ല എന്ന മറ്റൊരാളുടെ കമൻറിന് അമൃത ലവ് റിയാക്ഷനുമായെത്തിയിട്ടുമുണ്ട്.

Noora T Noora T :