മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സിനിമ പോലെ തന്നെ ആരാധകർ ഏറ്റെടുക്കുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോകൾ. പ്രായം തിരിഞ്ഞുനോക്കാത്ത മനുഷ്യൻ ആണ് മമ്മൂട്ടി എന്ന് പറയേണ്ടി വരും അദ്ദേഹത്തിന്റെ ഫോട്ടോകൾ കണ്ടാൽ,. അടുത്തിടെ നിരവധി ഫോട്ടോകൾ വൈറലായി മാറിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്ക എഴുപത് വയസ്സിന്റെ ആഘോഷത്തിൽ തിളങ്ങിയത്.
ഇപ്പോൾ മറ്റൊരു ലുക്കാണ് മമ്മൂട്ടിയുടേതായി വൈറലായിക്കൊണ്ടിരിക്കുന്നത്. പുഴു സിനിമയ്ക്കായി മുടി വെട്ടി താടിയെടുത്ത് പുതിയ ഗെറ്റപ്പിലാണ് മമ്മൂക്ക ഉള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ചിരിക്കുന്നത്.
‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍,’ എന്ന കുറിപ്പോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊവിഡിന് ശേഷം താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. എല്ലാ ചടങ്ങുകളിലും ഇതേ ലുക്കിലായിരുന്നു മമ്മൂട്ടി പങ്കെടുത്തത്.
ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വത്തില്‍ അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ ഈ പുതിയ ഗെറ്റപ്പിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം പത്താം തിയതിയാണ് പുഴു എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം.
ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
about mammootty