താന്‍ നായകന്‍ ആണെന്ന് അറിയുമ്പോള്‍ നടിമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

താന്‍ നായകന്‍ ആണെന്ന് അറിയുമ്പോള്‍ നടിമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നതിനെ കുറിച്ച് ഇന്ദ്രന്‍സ്. ആ നടിമാരെ ഒരിക്കലും താന്‍ കുറ്റം പറയില്ല, ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ എന്നാണ് ഇന്ദ്രന്‍സ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

താനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വെച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്നു പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.

ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ല. ചില സിനിമകളുടെ ക്ലൈമാക്സ് സീനില്‍ നിന്ന് മാറ്റിയ നിര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം തനിക്ക് മനസിലായത്.

അതുവരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനില്‍ കയറി നിന്നാല്‍ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസിലാക്കിയതോടെ താന്‍ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ഈ സീനില്‍ താന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

Noora T Noora T :