നടൻ പൃഥിരാജിനോടൊപ്പം തന്നെ മകൾ അലംകൃതയോടും പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക് ഉള്ളത്. അല്ലിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അല്ലിക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ഇവർക്ക് നന്ദി അറിയിക്കുകയാണ് അല്ലി.
സുപ്രിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അല്ലി നന്ദി പറയുന്ന ശബ്ദസന്ദേശമുള്ളത്. ‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്നാണ് അല്ലി പറഞ്ഞത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.
അലംകൃതയുടെ ഫോട്ടോ ഷെയർ ചെയ്ത് കൊണ്ടായിരുന്നു പൃഥ്വിരാജ് ആശംസകൾ അറിയിച്ചത്
‘സന്തോഷകരമായ ജന്മദിനം. നിന്നെ ഓര്‍ത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു. പുസ്‍തകങ്ങളോടുള്ള നിന്റെ സ്‍നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. നീ എല്ലായ്‍പ്പഴും വലിയ സ്വപ്‍നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു’, എന്നാണ് പൃഥ്വി കുറിച്ചത്