മലയാളികളുടെ പ്രിയപ്പെട്ട നടിയും ടെലിവിഷൻ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തിയ അശ്വതി മികച്ച നടിക്കുള്ള അവാർഡും അശ്വതി സ്വന്തമാക്കുകയുണ്ടായി. ജീവിതത്തിൽ ഒരിക്കൽ കൂടി അമ്മയായതിന്റെ സന്തോഷം അശ്വതി പങ്കുവച്ചതിന്റെ പിറ്റേ ദിവസമാണ് അശ്വതിയെ തേടി അവാർഡിന്റെ സന്തോഷ വാർത്തയും എത്തിയത്.
സ്വന്തമായി യൂട്യൂബ് ചാനലുള്ള നടി തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പുകളുടെ വിശേഷങ്ങൾ അത്രയും ആരാധകരുമായി അശ്വതി പങ്കുവച്ചിട്ടുണ്ട്. കുഞ്ഞു വയറു കാട്ടിയുള്ള മറ്റേർണിറ്റി ഫോട്ടോകളും ചക്കപ്പഴം സെറ്റിൽ നടന്ന ബേബി ഷവർ വിശേഷങ്ങൾ ഒക്കെയും താരം പങ്കുവച്ചിരുന്നു.
ഗർഭാവസ്ഥയിൽ തന്നെയാണ് ലിവ് അൺഎഡിറ്റഡ് എന്ന പേരിൽ അശ്വതി ആരംഭിച്ച പുതിയ യൂട്യൂബ് ചാനലും ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അശ്വതി.
“മൂത്തമകൾ പദ്മ തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കാണാൻ എത്തിയ നിമിഷമാണ് അശ്വതി ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്. പയ്യെ പയ്യെ അമ്മമ്മയുടെ ചാരെ തെല്ലു നാണത്തോടെ വന്നിരിക്കുന്ന പദ്മയും,ആദ്യമായി പദ്മയുടെ കൈകളിലേക്ക് ഇളയമകളെ കൈമാറുന്ന ദൃശ്യങ്ങളും അടങ്ങുന്ന വീഡിയോ ആണ് അശ്വതി പങ്കുവച്ചത്.
എല്ലാവരും കുഞ്ഞു വാവയെ കാത്തിരിക്കുകയായിരുന്നു . സ്വാഗതം ഞങ്ങളുടെ കുഞ്ഞശ്വതി. അശ്വതിയേക്കാൾ മികച്ച രീതിയിൽ അവൾ മിന്നിത്തിളങ്ങും തുടങ്ങി നിരവധി കമന്റ്സുകളിലൂടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് മുപ്പത്തിഒന്നിനാണ് ശ്രീകാന്തിന്റെയും അശ്വതിയുടെയും ജീവിതത്തിലേക്ക് പുതിയ ഒരംഗം കൂടി വന്നെത്തുന്നത്. ‘അതെ, അവള്‍ ഇവിടെയുണ്ട്, അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം, എല്ലാവരുടേയും പ്രാർഥനയ്ക്കും ആശംസകൾക്കും പിന്തുണയ്ക്കും നന്ദി’ എന്ന് കുറിച്ചുകൊണ്ടാണ് അമ്മയായ വിശേഷം ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവെച്ചത്. മകൾ തന്‍റെ വിരലിൽ പിടിച്ചിരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു.
about aswathy