വിളക്ക് കത്തിച്ചിട്ട് ഓരോ അമ്മൂമ്മമാർ തന്നെ ശപിക്കാറുണ്ട് ; ഇവനെ വിശ്വസിക്കരുത്, ചതിയനാണ് എന്നൊരു മുത്തശ്ശി ഭാര്യയോട് പറഞ്ഞു; കുടുംബവിളക്കിലെ സിദ്ധുവിന്റെ ഇപ്പോഴത്തെ അവസ്ഥ !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും മുന്നിൽ നിൽക്കുന്ന പരമ്പര 2020 ജനുവരി 27 നാണ് ആരംഭിച്ചത്. സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . മീരയുടെ ആദ്യത്തെ പരമ്പരയാണ് കുടുംബവിളക്ക് . മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനാൻ, ശരണ്യ ആനന്ദ്, നൂമ്പിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മധവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുടുംബവിളക്ക് പോലെ തന്നെ താരങ്ങൾക്കു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നതെങ്കിലും യഥാത്ഥ ജീവിതത്തിൽ അങ്ങനെയല്ല എന്നാണ് കുടുംബവിളക്കിലെ താരങ്ങളായ സിദ്ധാർത്ഥും വേദികയും അനിരുദ്ധും പറയുന്നത്. താരങ്ങൾ ഒന്നിച്ചെത്തിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. ഇവർക്കൊപ്പം സഞ്ജനയും പ്രതീഷുമുണ്ട്. യഥാർത്ഥ ജീവിതത്തിൽ വേദികയെ പോലെയല്ല പാവമാണെന്ന് പറയേണ്ട സ്ഥിതയാണെന്നാണ് ശരണ്യ പറയുന്നത്. കൂടാതെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് വലിയൊരു കാര്യമാണെന്നും കെ കെയും ശരണ്യയും പറയുന്നു.

കൃഷ്ണ കുമാർ മേനോന് പ്രേക്ഷകരിൽ നിന്ന് നേരിടേണ്ടി വന്ന ഒരു രസകരമായ സംഭവം തുറന്നുപറയുകയാണ് പ്രതീഷ് . ”ഒരിക്കൽ കെ. കെയും ഞാനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും കൂടി ഇവിടെ ഒരു മാളിൽ പോയി. അപ്പോൾ അവിടെ ഒരു ഫാമിലി എത്തിയിരുന്നു. അതിൽ ഒരു മുത്തശ്ശിയും ഉണ്ടായിരുന്നു. ആ മുത്തശ്ശി എന്നെ കണ്ടതും ഓടി വന്നു വിശേഷം ചോദിച്ചു. എന്നിട്ട് കെകെയുടെ ഭാര്യയോട് അദ്ദേഹത്തെ വിശ്വസിക്കരുത് ചീത്തയാണ് എന്നൊക്കെ പറഞ്ഞു.

എന്നാൽ അത് സീരിയലാണ് അഭിനയമാണ് എന്നൊക്കെ പറഞ്ഞിട്ടും വിശ്വസിക്കാൻ ആ മുത്തശ്ശി തയ്യാറായില്ല. അവരുടെ മക്കൾ പോലും പറഞ്ഞത് മുത്തശ്ശി വിശ്വസിച്ചില്ല. ബാക്കിയെല്ലാവരും എന്റെ അടുത്ത് നിന്ന് ഫോട്ടോ എടുത്തു എന്നാൽ പുള്ളിക്കാരത്തി മാത്രം ഫോട്ടോ എടുത്തില്ലെന്നും കൃഷ്ണകുമാർ മേനോൻ പറഞ്ഞു.

ഇത്തരത്തിലുളള മറ്റൊരു സംഭവവും കെ കെ പറയുന്നുണ്ട്. വിളക്ക് കത്തിച്ചിട്ട് ഓരോ അമ്മൂമ്മമാർ തന്നെ ശപിക്കാറുണ്ടെന്നാണ് താരം പറയുന്നത്. ഇതിന്റെ വീഡിയോ തനിക്ക് സുഹൃത്തുക്കൾ ഫേസ്ബുക്കിലൂടെ അയച്ചു തരാറുണ്ട്. ഇപ്പോഴും താൻ അത് ഫോണിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും കെകെ മേനോൻ പറയുന്നുണ്ട്. എന്നാൽ ഇതു പോലത്തെ സംഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ശരണ്യ ആനന്ദും പറഞ്ഞു. ഭർത്താവ് ഓണത്തിന് ഇങ്ങോട്ട് വന്നിരുന്നു. ഈ സമയം ഞങ്ങൾ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ ഓരാൾ കുറെ നേരമായി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവസാനം അടുത്ത് വന്നിട്ടു പറഞ്ഞു. ഇതാണില്ലേ യത്ഥാർഥ ഭർത്താവ്. നല്ല ഭർത്താവ് ഉണ്ടായിട്ട് എന്തിനാ ഈ സിദ്ധാർത്ഥിന്റെ കൂടെ ഇങ്ങനെ നടക്കുന്നത്. ഭർത്താവ് തമാശയോടെയാണ് ഇക്കാര്യം കേട്ടതെന്നും ശരണ്യ പറയുന്നു,

സിദ്ധാർത്ഥ് പോസിറ്റീവ് കഥാപാത്രത്തിലേയ്ക്ക് വരുകയാണിപ്പോൾ. തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. എന്നാൽ വേദികയെ വിവാഹം കഴിച്ചതിന് ശേഷം സിദ്ധു പാവമായിരിക്കുകയാണ്. തെറ്റ് മനസ്സിലാക്കിയ സിദ്ധാർത്ഥ് ഇന്ന് ദുഃഖിക്കുന്നുണ്ട്. എന്നാൽ അത്ര വേഗം വേദികയിൽ നിന്നും തിരിച്ച് വരാൻ സിദ്ധുവിന കഴിയില്ല. ഇപ്പോൾ യുട്യൂബിൽ നിന്ന് നല്ല കമന്റുകളാണ് പരമ്പരയ്ക്കും സിദ്ധുവിനും ലഭിക്കുന്നത്.

about serials

Safana Safu :