എലിസബത്ത് എന്നെ ഇഷ്ടപ്പെടാനുള്ള കാരണം പ്രണയ രഹസ്യം പുറത്തേക്ക്.. വെളിപ്പെടുത്തലുമായി ബാല! ഇത് ‘അമൃതയ്ക്കുള്ള കൊട്ടോയെന്ന്’ സോഷ്യൽ മീഡിയ

കുറെ നാളുകളായി ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് . ബാല തന്നെ നിരവധി ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.

സെപ്റ്റംബർ 5 ന് ആയിരുന്നു വിവാഹസൽക്കാരം സംഘടിപ്പിച്ചത്. ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിങ്ങന പ്രമുഖർ പങ്കെടുത്തിരുന്നു, നേരത്തെ തന്നെ വിവാഹത്തെ കുറച്ച് താരം വെളിപ്പെടുത്തിയിരുന്നു. ശ്രീശാന്താണ് ബാലയുടെ ഭാര്യയെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് വിവാഹത്തിന് ശേഷമുളള ബാലയുടേയും എലിസബത്തിന്റേയും അഭിമുഖമാണ്. നടനോട് ഇഷ്ടം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ്. എലിസബത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മകളോടുള്ള എന്റെ സ്നേഹമാണ് എലിസബത്തിന് തന്നോട് ഇഷ്ടം തോന്നാൻ കാരണമെന്നാണ്ബാല പറയുന്നത്.

അതേസമയം വിവാഹം കഴിഞ്ഞതോടെ ബാലയ്ക്കും ഭാര്യ ഡോക്ടര്‍ എലിസബത്തിനും ആശംസകളുമായി ആരാധകരും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു. ബാല പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ പോസിറ്റീവ് കമന്റുകളാണ് നല്‍കിയത്. എന്നാല്‍ അതിൽ നെഗറ്റീവ് കമന്റുകളുമുണ്ട്. അത്തരത്തില്‍ ബാല പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റിന് ബാല നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. എന്തിനാണ് കാറുകള്‍ക്കൊപ്പം ഇത്രമാത്രം ചിത്രങ്ങളെടുക്കുന്നത് എന്നായിരുന്നു കമന്റ്. എലിസബത്തിനൊപ്പമുള്ള ചിത്രത്തിനായിരുന്നു ഈ കമന്റ് ലഭിച്ചത്

വിവാഹ ശേഷം ഒരു കാര്‍ ആയിരുന്നു എലിസബത്തിന് ബാല സമ്മാനമായി നല്‍കിയത്. മോശം കമന്റിന് ഉടനെ തന്നെ ബാല മറുപടിയുമായി എത്തുകയായിരുന്നു. നിങ്ങളുടെ യഥാര്‍ത്ഥ മുഖമെവിടേ? മനസിലായി എന്നായിരുന്നു കമന്റ്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിരിക്കുന്നത്.

വിവാഹ ശേഷം മകളെക്കുറിച്ച് ബാല പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. മകളെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞത്. അതേസമയം താന്‍ കല്യാണം പോലും വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ എലിസബത്ത് തന്റെ മനസ് മാറ്റുകയായിരുന്നുവെന്നും ബാല പറയുന്നു. തന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും താനൊരു ഡോക്ടറെ കല്യാണം കഴിക്കണമെന്നത് തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും അത് തന്നെ നടന്നു. എലിസബത്തിന്റെ അച്ഛനും അമ്മയും തന്റേയും അച്ഛനും അമ്മയും ആണെന്നും തനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയതെന്നും ഒരു കുടുംബത്തെ മുഴുവനായി കിട്ടിയെന്നും താരം വിവാഹ ശേഷം പറഞ്ഞിരുന്നു. അതേസമയം താന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനും ആയതിനാല്‍ മതം മാറുന്നതിനെക്കുറിച്ച് ചിലര്‍ ചോദിച്ചുവെന്നും എന്നാല്‍ തങ്ങള്‍ മതം മാറുന്നില്ലെന്നും ബാല പറഞ്ഞു.

ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഇരുവരും പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു

Noora T Noora T :