മലയാള സിനിമയിൽ അധികം തിളങ്ങി നിന്നില്ലെങ്കിലും നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് നിമിഷ ചാലക്കുടി. പൂക്കാലം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തിന് ഇരയാവുകയാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിമിഷയ്ക്ക് പാരയായത്.
അമിറിന്‍റെ ബോബി ബ്രൊ, ആലിസ് ഇൻ പാഞ്ചാലിമേട് , കുലുക്കി സർബത്ത് , പിന്നിൽ ഒരാൾ ,നോ എവിഡൻസ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂക്കയുടെ പ്രിസ്റ്റിൽ ഒരു പാസിംഗ് സീനിലും അഭിനയിച്ച നിമിഷ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മിനി സ്‌ക്രീൻ പരമ്പരകളിലൂടെയാണ്. 19ാം നൂറ്റാണ്ടിൽ നായികയുടെ കൂട്ടുകാരിയുടെ റോളിലും അഭിനയിച്ച നിമിഷയിപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്.
ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്നതാണ് നിമിഷയ്‌ക്കെതിരെയുള്ള ആരോപണം . ആറന്മുള ദേശം മാത്രമല്ല മുഴുവൻ കേരളവും ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയർന്നത്.
പ്രശ്നത്തിൽ നിമിഷ മാപ്പുപറഞ്ഞെങ്കിലും ഒരു കലാകാരി എന്ന നിലയിലുള്ള ഒരു പരിഗണനയും നല്കാതെയുള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് . വ്രതശുദ്ധിയോടെ മാത്രമാണ് കരക്കാർ പള്ളിയോടങ്ങളിൽ കയറുന്നതും ജലമേളയിൽ പങ്കെടുക്കുന്നതും. നെഹ്രു ട്രോഫി പോലെയോ മറ്റു വള്ളംകളികൾ പോലെയോ ഉള്ള ഒന്നല്ല ആറന്മുള ജലമേള എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ.ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും കയറിയ നിമിഷക്കെതിരെ ആറന്മുള പള്ളിയോട സേവാസംഘം പരാതി നൽകി’ എന്നും റിപ്പോർട്ടിൽ പറയുന്നു.
about nimisha