പ്രേക്ഷകര്‍ പോലും ചിന്തിക്കാത്ത സമയത്ത് അനിരുദ്ധിന്റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് വരുകയാണ്; കുടുംബവിളക്ക് വീണ്ടും മുന്നിൽ !

മലയാള ടെലിവിഷനിലെ ഹിറ്റ് പരമ്പരയായി മാറിയിട്ടിരിക്കുകയാണ് കുടുംബവിളക്ക് .സുമിത്ര എന്ന വീട്ടമ്മയും അവരുടെ കുടുംബവുമാണ് കഥയിലെ കഥാപാത്രങ്ങൾ . മാസങ്ങളായി റേറ്റിങ്ങില്‍ ഒന്നാമതാണ് . സുമിത്രയെ തകര്‍ക്കാന്‍ നോക്കി വീണ്ടും പരാജയങ്ങള്‍ ഏറ്റ് വാങ്ങുകയാണ് കഥയിൽ വേദിക. സുമിത്രയുമായി ഭര്‍ത്താവ് വീണ്ടും സ്‌നേഹത്തിലാവുമോ എന്ന ഭയം വേദികയെ ആവശ്യമില്ലാത്ത കുഴപ്പങ്ങളില്‍ ചാടിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോ വന്നതോടെ കമൻ്റ് ബോക്സിലൂടെ പറയുന്ന അഭിപ്രായങ്ങളിലൂടെ ആരാധകര്‍ ചൂണ്ടി കാണിക്കുന്നതും ഇത് തന്നെയാണ്.

വേദികയുടെ മനസ്സില്‍ ഇപ്പോള്‍ സിദ്ധുവിനെ കുറിച്ചുള്ള ഇല്ലാത്ത സംശയങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നിരന്തരം സുമിത്രയുടെ മുന്നില്‍ പരാജയം നേരിട്ടിട്ടും വേദികയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ലല്ലോ. താന്‍ കാണിച്ച മണ്ടത്തരം കൊണ്ടാണ് പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നതെന്ന് ചിന്തിക്കാന്‍ പോലുമുള്ള ബോധമില്ലേ. ഭര്‍ത്താവായ സിദ്ധാര്‍ഥ് സുമിത്രയുമായിട്ടുള്ള ഇടപാട് എന്താണെന്ന് പറഞ്ഞിട്ട് പോലും അത് വിശ്വസിക്കാതെ വീണ്ടും സുമിത്രയെ വിളിച്ച് നാണംകെട്ടു. വേദികയ്ക്ക് മുന്‍പുണ്ടായിരുന്ന സകല വിലയും ഓരോ ദിവസം കഴിയുംതോറും നഷ്ടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ പറയുന്നത്.

അങ്ങനെ സിദ്ധു നന്നാവാന്‍ തുടങ്ങിയിരിക്കുകയാണ് , സുമിത്രയുടെ വില മനസിലാക്കിയിട്ടുണ്ട്. അപ്പോഴേക്കും അനിരുദ്ധ് അച്ഛനെ പോലെ ആയി തീരാന്‍ ചാന്‍സ് ഉണ്ട്. പക്ഷേ പ്രേക്ഷകര്‍ പോലും ചിന്തിക്കാത്ത സമയത്ത് അനിരുദ്ധിന്റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് വരുന്നുണ്ടെന്നാണ് കരുതുന്നത്. സിദ്ധാര്‍ഥിന് ഭാര്യയോട് ഇഷ്ട കുറവ് ഉള്ളത് കൊണ്ടാണ് വേദികയുടെ പിന്നാലെ പോയത്. എന്നാല്‍ സീനിയര്‍ ഡോക്ടറാണ് എന്ന കാര്യത്തില്‍ മാത്രമേ അനിരുദ്ധിന് ഇന്ദ്രജയോട് ബഹുമാനം ഉള്ളു. മറ്റൊരു തരത്തിലുള്ള ഇഷ്ടം ഇല്ലാത്തിടത്തോളം കാലം ഇന്ദ്രജയുടെ പ്ലാനുകള്‍ വര്‍ക്ക് ആവാന്‍ സാധ്യതയില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

എന്നാല്‍ മെഡിക്കല്‍ ക്യാംപിന് പോയ സമയം കൊണ്ട് ഇന്ദ്രജയുടെ വലയില്‍ അനി പെട്ട് പോയത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന മുന്നറിയിപ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. അനിരുദ്ധ് അറിയാതെ തന്നെ ഇന്ദ്രജയുടെ വലയില്‍ പെട്ടുപോകുവാണ്. അവസാനം അനിയുടെ ജീവിതത്തില്‍ ഇ്ര്രന്ദജ ഒരു ഒഴിയാത്ത ബാധയായി മാറാതിരുന്നാല്‍ മതിയായിരുന്നു. വേദികയുടെ പ്രവര്‍ത്തികള്‍ തന്നെ സഹിക്കാന്‍ പറ്റുന്നില്ല. ഇനി ഇന്ദ്രജ കൂടി ആ നിലയിലേക്ക് എത്തുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അതേ സമയം സിദ്ധാര്‍ഥും മകന്‍ പ്രതീഷും തമ്മിലുള്ള സ്‌നേഹം വളരെ മനോഹരമാവുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍.

about kudumbavilak

Safana Safu :