എല്ലാ സസ്പെൻസുകൾക്കും വിരാമമിട്ട് ഇന്നലെ നടൻ ബാല വീണ്ടും വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല രണ്ടാമാതായി വിവാഹം ചെയ്തിട്ടുളളത്. തൃശ്ശൂർ കുന്നംകുളം സ്വദേശിയാണ് എലിസബത്ത്. കോവിഡ് മാനദണ്ഡ പ്രകാരം വളരെ ലളിതമായിരുന്നു ചടങ്ങുകൾ. നേരത്തെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു ഇത് ഒഫീഷ്യലായുള്ള ചടങ്ങാക്കിയത്. സിനിമാ മേഖലയെ പ്രതിനിധീകരിച്ച് ഇടവേള ബാബു വിവാഹത്തിന് എത്തിയിരുന്നു.
കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായിരുന്നു ബാലയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് നടന്നത്. എന്നാൽ അതിനൊരു ഒഫീഷ്യൽ സ്ഥിരീകരണവുമായാണ് ബാല എത്തുകയും ചെയ്തിരുന്നു. തന്റെ വിവാഹ റിസപ്ഷൻ തിയ്യതി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബാല തന്നെയാണ് അറിയിച്ചത്.
വിവാഹ റിസപ്ഷനിൽ വെള്ള മുണ്ടും വെള്ള കുർത്തയുമാണ് ബാല ധരിച്ചത്. എലിസബത്ത് മെറൂൺ നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരിക്കുന്നത് , ഇരുവരും പൂമാല ഇടുന്നതും കേക്ക് കഴിച്ച് മധുരം പങ്കിടുന്നതും ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടത്. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വിവാഹ ശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ.
സെപ്റ്റംബർ 5 ബാലയുടെ ജീവിതത്തിലെ നിർണ്ണായക ദിനമായിരുന്നു. ബാലയുടെയും അമൃതയുടെയും വിവാഹം 2010 ഓഗസ്റിലായിരുന്നു. ചെന്നൈയിലെ കുടുംബ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. സെപ്റ്റംബർ 5 ന് എറണാകുളത്തെ ഗോകുലം പാർക്കിലായിരുന്നു ഇവരുടെറിസപ്ഷൻ നടന്നത്. പതിനൊന്ന് വര്ഷങ്ങക്കിപ്പുറം വീണ്ടും മറ്റൊരു സെപ് 5 ന് ബാല വീണ്ടുംവിവാഹിതനായിരിക്കുകയാണ് . ഇത് കാലത്തിന്റെ മറ്റൊരു ആകസ്മികതയാണെന്നാണ് ആരാധകർ പറയുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച ചെയ്യുന്നത്
റിയാലിറ്റി ഷോയില്‍ വെച്ചായിരുന്നു അമൃത സുരേഷിനെ ബാല കണ്ടുമുട്ടിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹവും. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ടു പോയില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്തിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്.
അതേസമയം വിവാഹവേദിയില്‍ നിന്നും ബാല പറഞ്ഞ കാര്യങ്ങൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം മറുപടി പറ ഞ്ഞു
എന്റെ കുടുംബത്തെ കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോവേണ്ടി വന്നു. കല്യാണം പോലും വേണ്ടെന്ന് വെച്ച് ഇരിക്കുകയായിരുന്നു. പക്ഷേ മനസ് മാറി. എലിസബത്ത് എന്റെ മനസ് മാറ്റി. അതിലൊരു കാര്യം എടുത്ത് പറയാനുണ്ട്. എന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ട്. അദ്ദേഹം ഈ ഹാളില്‍ ഇപ്പോള്‍ വന്നിട്ടുണ്ടെന്ന് മനസ് പറയുന്നു. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ ഇത്ര മനോഹരമായി ഈ ചടങ്ങ് നടക്കില്ലായിരുന്നു. മുന്‍പൊക്കെ അദ്ദേഹം പറഞ്ഞത് നീയൊരു ഡോക്ടര്‍ പെണ്ണിനെ കെട്ടണം എന്നായിരുന്നു. അതുപോലെ തന്നെ അച്ഛന്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. പ്രണയം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്.
എലിസബത്തിന്റെ അച്ഛന്‍ എന്റെ അച്ഛനെ പോലയൊണ്. എന്റെ അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബം മുഴുവനുമായി കിട്ടി. വളരെ സന്തോഷമുണ്ട്. ദൈവത്തോട് നന്ദി പറയുന്നു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണുള്ളത്. പക്ഷേ എന്റെ ഭാര്യ സുന്ദരിയാണ്. ലുക്കിലാണെങ്കിലും ഹൃദയത്തിലാണെങ്കിലും അങ്ങനെ എന്ന് ബാല പറയുന്നു. ഒപ്പം സദസ്സിലിരുന്നവരെ കൊണ്ട് കൈയ്യടിപ്പിക്കുകയും താരം ചെയ്തിരുന്നു.
ഒരാളെ വളര്‍ത്തി കൊണ്ട് വരുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഒരാളെ താഴ്ത്തുന്നത് വളരെ എളുപ്പമാണ്. അടുത്തിടെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിച്ചു മതം മാറുന്നുണ്ടോന്ന്. ഞാന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനുമാണ്. എനിക്കത് കേട്ടിട്ട് ചിരി വന്നു. കാരണം ഞങ്ങള്‍ രണ്ട് പേര്‍ക്കും മതമേ ഇല്ല. പിന്നെ എങ്ങനെയാണ് മതം മാറുക. ഞാന്‍ ദൈവവുമായിട്ടുള്ള കമ്മിറ്റ്‌മെന്റ് മാത്രമേയുള്ളു. എനിക്ക് എലിസബത്തിനെയും അവളുടെ കുടുംബത്തിനെയും തന്ന ദൈവത്തോട് നന്ദി മാത്രമേയുള്ളു. എന്നും ബാല പറഞ്ഞു